രഹന ഫാത്തിമ വെറുക്കപ്പെട്ടവളായി, കൂടുതൽ വെളിപ്പെടുത്താനുള്ള സമയമായെന്നു തുറന്നു പറച്ചിൽ

നിക്ഷിപ്ത താല്പര്യങ്ങൾക്കനുസരിച്ച് ഫ്രെയിം ചെയ്യാനുള്ള ചിലരുടെ ശ്രമങ്ങളും ഒരു പരിധിവരെ വിജയിച്ചു എന്നതാവും ശരി.

ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ. തന്റെ ജീവിതത്തെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ ഉടൻ ഉണ്ടാകുമെന്നു പോസ്റ്റ്.

read also: ‘ഞങ്ങളുടെ ശരീരം മാത്രമേ രണ്ടായിട്ടുള്ളു, ചിന്തകള്‍ ഒന്നുതന്നെ’: പിണറായി വിജയനെക്കുറിച്ച് എംകെ സ്റ്റാലിന്‍

കുറിപ്പ് പൂർണ്ണ രൂപം

പൊതുബോധത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ നിന്നുകൊണ്ട് സത്യാന്വേഷണം നടത്തുമ്പോൾ പലപ്പോഴും നുണകൾക്ക് മുൻ‌തൂക്കം ലഭിക്കാറുണ്ട്. കാരണം പഴമക്കാർ പറയും പോലെ സത്യം ചെരുപ്പിടാൻ തുടങ്ങുമ്പോഴേക്കും നുണ ലോകം ചുറ്റി വരും എന്നാണല്ലോ.
അതുപോലെ എന്റെ ഇന്നലെയെയും ഇന്നിനെയും നാളെയുമൊക്കെ നിക്ഷിപ്ത താല്പര്യങ്ങൾക്കനുസരിച്ച് ഫ്രെയിം ചെയ്യാനുള്ള ചിലരുടെ ശ്രമങ്ങളും ഒരു പരിധിവരെ വിജയിച്ചു എന്നതാവും ശരി.

ഒരു സാധാരണ കുടുംബത്തിൽ പിറന്നു സർക്കാർ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു സാധാരണ സ്ത്രീയായിരുന്നു ഞാൻ.
എന്റെ ബോധ്യങ്ങളെയും മൂല്യങ്ങളെയും അവകാശങ്ങളെയും കുറിച്ച് സംസാരിക്കാൻ തുടങ്ങിയപ്പോൾ

(ലോകം എത്രയോ കാലങ്ങളായി സംസാരിക്കുന്ന വിഷയങ്ങളാണവ)
സാംസ്കാരികതയുടെയും അഭിനവ പുരോഗമനവാദത്തിന്റെയും മുഖംമൂടി അണിഞ്ഞവർ വക്കീലന്മാരായി. അവർ തന്നെ ന്യായാധിപന്മാരായി ശിക്ഷ വിധിച്ചു.
രഹന ഫാത്തിമ വെറുക്കപ്പെട്ടവളായി…
സമൂഹത്തിൽ എന്നെ ഒറ്റപ്പെടുത്താനും ആക്രമിക്കാനും നടത്തിയ ഗൂഢനീക്കങ്ങളുടെ തിരശ്ശീല തുറന്നുകാട്ടാൻ സമയമായി.
കാര്യങ്ങൾ കുറേക്കൂടി വ്യക്തമായും ശക്തമായും വെളിപ്പെടുത്താനുള്ള സമയമായിരിക്കുന്നു.
കാത്തിരിക്കുക…

Share
Leave a Comment