News

സംസ്ഥാനം കടക്കെണിയില്‍ നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും വിദേശയാത്ര,ലോക കേരള സഭ എന്നത് ഏട്ടിലെ പശു

തിരുവനന്തപുരം: ലോക കേരളസഭയുടെ മേഖല സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്താനൊരുങ്ങുന്നതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ‘സംസ്ഥാനം കടക്കെണിയില്‍ നില്‍ക്കുമ്പോഴാണ് മന്ത്രിമാര്‍ വിദേശ യാത്ര നടത്താന്‍ ഒരുങ്ങുന്നത്. ലോക കേരളസഭ എന്നത് ഏട്ടിലെ പശുവാണ്, ജനങ്ങള്‍ വിലക്കയറ്റം കാരണം നെട്ടോട്ടമോടുന്ന സമയത്ത് കേരളത്തിന് യാതൊരു ഗുണവുമില്ലാത്തതിനു വേണ്ടി വിദേശയാത്ര നടത്തി ഖജനാവ് കൊള്ളയടിക്കരുത്’, സുരേന്ദ്രന്‍ പറഞ്ഞു.

Read Also: അയോദ്ധ്യ ദര്‍ശനത്തിനായി വ്യോമയാന സംവിധാനം ഒരുക്കി യോഗി സര്‍ക്കാര്‍

‘സംസ്ഥാനം വലിയ തോതില്‍ കടക്കെണിയില്‍ നില്‍ക്കുമ്പോഴും വിലകയറ്റത്തിന്റെ പേരില്‍ ജനങ്ങള്‍ പൊറുതി മുട്ടുന്ന സന്ദര്‍ഭത്തിലും വീണ്ടും വിദേശ സന്ദര്‍ശനം നടത്താനുള്ള മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും തീരുമാനം ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ്. ലോക കേരളസഭ എന്നു പറയുന്നത് ഒരു ഏട്ടിലെ പശുവാണ്. അതുകൊണ്ട് ഒരു പ്രയോജനവും ഇന്നേവരെ കേരളത്തിന് ഉണ്ടായിട്ടില്ല. ഇത്രയും വര്‍ഷമായി ലോക കേരളസഭ നടത്തിയിട്ടും കേരളത്തിലേയ്ക്ക് നിക്ഷേപം കൊണ്ടു വരാനോ, കേരളത്തില്‍ സംരംഭങ്ങള്‍ കൊണ്ടു വരാനോ വ്യവസായങ്ങള്‍ തുടങ്ങുവാനോ ഇതുവരെ ആരും തയ്യാറായിട്ടില്ല. ഒരു നയാ പൈസയുടെ നിക്ഷേപം ഇതിന്റെ പേരില്‍ കേരളത്തിലേയ്ക്ക് വന്നിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും കോടിക്കണക്കിന് രൂപയാണ് ഇതിന്റെ പേരില്‍ ധൂര്‍ത്തടിച്ച് കളയുന്നത്’.

‘ അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലും മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും, മന്ത്രിമാരും പരിവാരങ്ങളും സര്‍ക്കാര്‍ ഖജനാവിലെ പണം എടുത്ത് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങള്‍ പൊറുതിമുട്ടുകയാണ് കേരളത്തില്‍. വിലക്കയറ്റം രൂക്ഷമാണ്. നികുതി വര്‍ദ്ധനവിന്റെ പേരില്‍ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. ഈ സമയം മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്ര നടത്തുന്നത് ജനങ്ങളെ സേവിക്കാനല്ല, ഇവിടെ എന്തെങ്കിലും നേട്ടമുണ്ടാക്കാനുമല്ല. ഖജനാവ് കൊള്ളയടിച്ച് വിദേശയാത്ര നടത്തുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം’, കെ.സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button