NewsTechnology

ആപ്പിന് പുറത്തു പോകാതെ കോൺടാക്ട് എഡിറ്റ് ചെയ്യാം, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു

നിലവിലുള്ള വേർഷനിൽ കോൺടാക്ട് ചേർക്കാനുള്ള ഷോർട്ട് കട്ട് ബട്ടൺ വാട്സ്ആപ്പിൽ ഉണ്ട്

ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, വാട്സ്ആപ്പിന് പുറത്തു പോകാതെ തന്നെ കോൺടാക്ട് എഡിറ്റ് ചെയ്യാനുള്ള ഫീച്ചറാണ് അവതരിപ്പിക്കുന്നത്. ഈ ഫീച്ചർ ഉപയോഗപ്പെടുത്തുന്നതിനായി കോൺടാക്ട് ലിസ്റ്റിൽ ‘ന്യൂ കോൺടാക്ട്’ എന്ന ബട്ടൺ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

നിലവിലുള്ള വേർഷനിൽ കോൺടാക്ട് ചേർക്കാനുള്ള ഷോർട്ട് കട്ട് ബട്ടൺ വാട്സ്ആപ്പിൽ ഉണ്ട്. ഈ ബട്ടൺ ക്ലിക്ക് ചെയ്താൽ നേരിട്ട് ഫോണിലെ ഡിഫോൾട്ട് കോൺടാക്ട് ആപ്പിലാണ് എത്തുക. പുതിയ അപ്ഡേറ്റ് വരുന്നതോടെ, ആപ്പിൽ നിന്ന് പുറത്തു പോകാതെ തന്നെ കോൺടാക്ട് എഡിറ്റ് ചെയ്യാനും, പുതുതായി ചേർക്കാനും കഴിയുന്നതാണ്. വാട്സ്ആപ്പിന്റെ ബീറ്റാ പതിപ്പ് ഉപയോഗിക്കുന്നവർക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ട്. പരീക്ഷണങ്ങൾ വിജയകരമായി പൂർത്തീകരിച്ചാൽ ഉടൻ തന്നെ എല്ലാ ഉപഭോക്താക്കളിലേക്കും പുതിയ ഫീച്ചർ എത്തുന്നതാണ്.

Also Read: ബിജെപി നേതാക്കള്‍ തീവ്രവാദ ആരോപണങ്ങളുന്നയിക്കുമ്പോൾ സിപിഎമ്മുകാര്‍ ഓടിയൊളിക്കുന്നത് ഗുരുതരം: വിടി ബൽറാം

shortlink

Related Articles

Post Your Comments

Related Articles


Back to top button