News

കൊച്ചിയില്‍ വന്‍ സ്പിരിറ്റ് വേട്ട

 

കൊച്ചി: കളമശ്ശേരിയില്‍ വന്‍ സ്പിരിറ്റ് വേട്ട. 7000 ലിറ്ററോളം സ്പിരിറ്റ് എക്സൈസ് പിടിച്ചെടുത്തു. ടയര്‍ ഗോഡൗണിന്റെ മറവിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. കളമശേരി – തൃക്കാക്കര അതിര്‍ത്തിയില്‍ ഉണിച്ചിറയില്‍ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് ഗോഡൗണ്‍ കണ്ടെത്തിയത്. ടയര്‍ ഗോഡൗണിന്റെ രഹസ്യ അറയിലാണ് സ്പിരിറ്റ് ശേഖരം സൂക്ഷിച്ചിരുന്നത്. 209 കന്നാസികള്‍ ആണ് പിടിച്ചത്. ഇത് 7000 ത്തോളം ലിറ്റര്‍ വരും.

Read Also: റിട്ട. റെയിൽവേ ജീവനക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് തമിഴ്‌നാട് സ്വദേശികൾ അറസ്റ്റിൽ

വിഷു പ്രമാണിച്ച് വിതരണം ചെയ്യാനെത്തിച്ച സ്പിരിറ്റാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് കായംകുളം സ്വദേശി അജിത്ത് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും എല്ലാവരേയും പിടികൂടുമെന്നും അന്വേഷണ സംഘം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button