ഇടുക്കിയിൽ അരിക്കൊമ്പൻ ദൗത്യത്തിന്റെ ഭാഗമായി അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാതെ വനം വകുപ്പ് ഉദ്യോഗസ്ഥർ. അരിക്കുമ്പന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ ഹൈക്കോടതി സർക്കാറിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വനം വകുപ്പ് ഇരുട്ടിൽ തപ്പുന്നത്. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ഇഴയുന്ന അവസ്ഥയിലാണുള്ളത്. കണക്കുകൾ പ്രകാരം, അരിക്കൊമ്പൻ ദൗത്യത്തിനായി പ്രത്യേക സംഘം ഇതുവരെ ചെലവഴിച്ചത് 7 ലക്ഷം രൂപയാണ്. കുങ്കിയാനകൾ ഒരു മാസത്തോളമായി ചിന്നക്കനാൽ മേഖലയിൽ തുടരുകയാണ്.
പ്രദേശത്ത് 24 മണിക്കൂറും അരിക്കൊമ്പനെ പൂർണമായും നിരീക്ഷിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ദൗത്യം നീളുന്നതോടെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ ആശങ്കകൾ തുടരുന്ന അവസ്ഥയാണ് ഉള്ളത്. അരിക്കൊമ്പനെ ധരിപ്പിക്കുന്നതിനുള്ള റേഡിയോ കോളർ എത്തിക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. അതേസമയം, അരിക്കൊമ്പനുമായി ബന്ധപ്പെട്ടുള്ള കേസ് ഏപ്രിൽ 19- നാണ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.
Also Read: വിനോദ യാത്രയ്ക്കെത്തിയ എട്ട് വയസുകാരൻ അതിരപ്പിള്ളിയിൽ മുങ്ങി മരിച്ചു
Leave a Comment