ThiruvananthapuramKeralaNattuvarthaNews

ബാ​റ്റ​റി മോ​ഷ്ടി​ച്ചു ക​ട​ത്തി​ : യുവാവ് അറസ്റ്റിൽ

വെ​ള്ള​റ​ട ക​ലു​ങ്കു​ന​ട ശാ​ന്ത​റ​ത​ല​യ്ക്ക​ല്‍ വീ​ട്ടി​ല്‍ അ​ഖി​ല്‍ (26) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്

വെ​ള്ള​റ​ട: ഹി​റ്റാ​ച്ചി​യി​ല്‍ ​നി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ച്ച് ക​ട​ത്തി​യ കേ​സി​ല്‍ യുവാവ് പൊലീസ് പി​ടി​യി​ല്‍. വെ​ള്ള​റ​ട ക​ലു​ങ്കു​ന​ട ശാ​ന്ത​റ​ത​ല​യ്ക്ക​ല്‍ വീ​ട്ടി​ല്‍ അ​ഖി​ല്‍ (26) ആ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

വെ​ള്ള​റ​ട നൂ​ലി​യ​ത്തി​നു സ​മീ​പം പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന ഹി​റ്റാ​ച്ചി​യി​ല്‍ നി​ന്നാ​ണ് മോ​ഷ്ടാ​ക്ക​ള്‍ ബാ​റ്റ​റി ഇ​ള​ക്കി മാ​റ്റി ക​ട​ത്തി​യ​ത്. കൊ​ല​പാ​ത​കം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അറസ്റ്റിലായ അഖിൽ. മോ​ഷ്ടി​ച്ച ബാ​റ്റ​റി മ​റ്റൊ​രു വ്യ​ക്തി​ക്കു വി​ല്‍​ക്കു​ക​യും അ​യാ​ളി​ല്‍ നി​ന്നു ബാ​റ്റ​റി ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Read Also : വാഹനമോഷണക്കേസില്‍ പിതാവും മക്കളുമടക്കം നാലുപേർ കോഴിക്കോട് പിടിയിൽ

വെ​ള്ള​റ​ട ഭാ​ഗ​ത്തു ന​ട​ന്ന സ​മാ​ന​മാ​യ മോ​ഷ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ല്‍ ഇ​വ​രാ​ണോ​യെ​ന്ന് പൊലീ​സ് പ​രി​ശോ​ധി​ക്കുകയാണ്. പ്ര​തി​ക​ളി​ല്‍ ഒ​രാ​ളെ പി​ടി​കൂ​ടാ​നു​ണ്ട്.

വെ​ള്ള​റ​ട പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ മൃ​ദു​ല്‍ കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​ന്‍റ​ണി ജോ​സ​ഫ് നെ​റ്റോ, സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ന​ല്‍ എ​സ് കു​മാ​ര്‍, പ്ര​ബു​ല്ല ച​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button