തൊഴിലാളി വർഗ്ഗ മുന്നേറ്റം: ഇന്ത്യയിൽ തൊഴിലാളി ദിനം ആചരിക്കുന്നത് പിന്നിലെ ചരിത്രം അറിയാം

ഇന്ത്യയില്‍ ആദ്യമായി മദ്രാസിലാണ് മെയ് ദിനം ആഘോഷിച്ചത്

മുതലാളിമാരിൽ നിന്ന് തൊഴിലാളികളുടെ അവകാശം പിടിച്ചെടുത്ത സ്മരണയ്ക്കായാണ് ആഗോളതലത്തിൽ മെയ് ഒന്നിന് ലോക തൊഴിലാളി ദിനം ആചരിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളെ സാധാരണക്കാരായ തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിപ്പിച്ചാണ് മുതലാളിമാർ ചൂഷണം ചെയ്തിരുന്നത്. മുതലാളിമാരുടെ ഇത്തരം ചൂഷണങ്ങളിൽ നിന്നും സമരത്തിലൂടെയാണ് തൊഴിലാളികൾ അവകാശം നേടിയെടുത്തത്. 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ വിനോദം എന്ന തൊഴിലാളി വർഗ്ഗത്തിന്റെ മുന്നേറ്റ ചരിത്രം കൂടി മെയ് ദിനത്തിന് പിന്നിലുണ്ട്.

1889 ജൂലായ് 14- ന് ഫ്രാന്‍സിലെ പാരീസില്‍ നടന്ന യൂറോപ്പിലെ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ആദ്യ അന്താരാഷ്ട്ര കോണ്‍ഗ്രസിലാണ് എല്ലാ വര്‍ഷവും മെയ് 1 തൊഴിലാളി ദിനമായി ആചരിക്കുന്നതിന് പ്രഖ്യാപനം ഉണ്ടാവുന്നത്. ഇതിനു ശേഷം 1890 മെയ് 1 ന് ആദ്യത്തെ മെയ് ദിനാഘോഷം നടന്നു. തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യവും അന്താരാഷ്ട്ര ഐക്യവും പ്രഖ്യാപിക്കുന്ന ദിനം കൂടിയാണ് മെയ് 1. ഇന്ത്യയില്‍ ആദ്യമായി മദ്രാസിലാണ് മെയ് ദിനം ആഘോഷിച്ചത്. ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാനാണ് 1923 മെയ് 1 നു തൊഴിലാളിദിനം ആചരിച്ചത്. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടിയുള്ള തൊഴിലാളി പ്രസ്ഥാനങ്ങളുമായി ഈ ദിവസം ബന്ധപ്പെട്ടിരിക്കുന്നു.

Also Read: നാല് കൊല്ലം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകമെന്നു തെളിയിച്ച് പൊലീസ്, പ്രതി അറസ്റ്റില്‍

Share
Leave a Comment