തമിഴ് സിനിമാ ലോകത്തെ ഞെട്ടിച്ച് പ്രമുഖ താരത്തിന്റെ മരണം; വിശ്വസിക്കാനാകാതെ ആരാധകർ

ചെന്നൈ: തമിഴ് സംവിധായകൻ പീറ്റർ പോൾ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് പീറ്റർ പോളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെയായിരുന്നു അന്ത്യം. നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. നടി വനിതാ വിജയകുമാറിന്റെ മൂന്നാം ഭർത്താവ് കൂടെയാണ് പീറ്റർ പോൾ.

അടുത്തിടെയായിരുന്നു നടി വനിതാ വിജയകുമാറുമായുള്ള പീറ്റർ പോളിന്റെ വിവാഹം കഴിഞ്ഞത്. വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം സിനിമാ മേഖലയിലും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിൽ വനിതാ വിജയകുമാറിനെക്കുറിച്ച് ചൂടേറിയ ചർച്ചകളും നടന്നിരുന്നു.

എന്നാൽ പീറ്റർ പോളുമായുള്ള വനിതാ വിജയകുമാറിന്റെ വിവാഹ ജീവിതം അധികനാൾ നീണ്ടുനിന്നില്ല. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് പീറ്റർ പെട്ടെന്ന് വനിതയിൽ നിന്നും വിവാഹമോചനം നേടുകയും അവർ വേർപിരിയുകയും ചെയ്തു.

Share
Leave a Comment