ബിജെപിയും സംഘപരിവാര്‍ സംഘടനകളും കേരളത്തില്‍ വിഷം തുപ്പാന്‍ ശ്രമിക്കുന്നു, ഇത് അനുവദിക്കില്ല: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിവാദമായ കേരള സ്റ്റോറി സിനിമയ്ക്ക് എതിരെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ ബിജെപിയും സംഘപരിവാര്‍ സംഘടനകളും കേരളത്തില്‍ വിഷം തുപ്പാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘ദ കേരള സ്റ്റോറി’ ചിത്രത്തിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്ന് വ്യക്തമാണെന്നും ഈ ശ്രമങ്ങളെ കേരളത്തിലെ ജനങ്ങള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുമെന്നും മന്ത്രി വ്യക്തമാക്കി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പത്രസമ്മേളനം വിളിച്ച് പറഞ്ഞ കാര്യങ്ങള്‍ ലജ്ജാകരമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Read Also: നിയന്ത്രണം വിട്ട ജീപ്പ് മൂന്നു വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് കടയിൽ പാഞ്ഞുകയറി : നിരവധി പേര്‍ക്ക് പരിക്ക്

‘ജനങ്ങളെ ഭിന്നിപ്പിക്കാനും സ്പര്‍ദ്ധ വളര്‍ത്താനും ഐക്യത്തോടെ നിലനില്‍ക്കുന്ന കേരളത്തെ വിവിധ ചേരികളാക്കി മാറ്റാന്‍ ബിജെപി സ്‌പോണ്‍സര്‍ ചെയ്യുന്ന പ്രവര്‍ത്തനമാണിതെന്ന് ഇന്നലെ സുരേന്ദ്രന്‍ നടത്തിയ പത്രസമ്മേളനത്തിലൂടെ വ്യക്തമാണ്. ഇന്ത്യയില്‍ ഏറ്റവും അധികം ടൂറിസം വളരുന്നത് കേരളത്തിലാണ്’.

‘കേരളത്തിലേക്ക് ജനങ്ങള്‍ വരാനുള്ള പ്രധാനകാരണം ഇവിടുത്തെ പ്രകൃതി രമണീയത കൊണ്ട് മാത്രമല്ല മറിച്ച് കേരളത്തിലെ ജനങളുടെ ആതിഥേയ മര്യാദയും മതസൗഹാര്‍ദ്ദ അന്തരീക്ഷവും കേരള ജനതയുടെ മതനിരപേക്ഷ മനസ്സുമാണ്, അങ്ങനെയുള്ള കേരളത്തെ വക്രീകരിക്കാനും ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനും പരസ്യമായി പിന്തുണ അറിയിച്ചിരിക്കുകയാണ് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍’, മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

 

Share
Leave a Comment