ആതിരയുടെ ആത്മഹത്യ: പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു, തെരച്ചില്‍ ശക്തം

കടുത്തുരുത്തി: സൈബര്‍ അധിക്ഷേപത്തെ തുടര്‍ന്ന് കടുത്തുരുത്തിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. പരാതി ലഭിച്ച് നാലു ദിവസമായിട്ടും പ്രതി അരുണ്‍ വിദ്യാധരനെ പിടികൂടാനാവാത്തത്തോടെയാണ് പൊലീസ് നടപടി.

നിലവിൽ തമിഴ്‌നാട് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്‌ചയാണ് ആതിരയ്ക്ക് എതിരെ അരുൺ അപകീർത്തികരമായ ഫേസ്ബുക്ക്  പോസ്‌റ്റ് ഇട്ടത്. ഇതിന് പിന്നാലെ തന്നെ പൊലീസ് അരുണിനായി അന്വേഷണം തുടങ്ങിയിരുന്നെങ്കിലും അപ്പോഴേക്കും ഇയാൾ ഒളിവിൽ പോവുകയായിരുന്നു.

തിങ്കളാഴ്‌ച രാവിലെയാണ് കോതനല്ലൂരിലെ വീട്ടിലെ കിടപ്പുമുറിയില്‍ ആതിരയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Share
Leave a Comment