News

മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ യാത്ര കേന്ദ്രം വിലക്കിയതോടെ ട്രോളുമായി സന്ദീപ് വാര്യര്‍

കാലിഫോര്‍ണിയയിലേക്ക് ചരക്കുമായിട്ട് പോകുന്ന ഉരുവാണ് , ങ്ങക്ക് വേണങ്കില് ഞമ്മളിത് അബുദാബി കടപ്പുറം വഴി തിരിച്ചുവിടാം, കൈയ്യില്‍ രണ്ട് അറബി വേഷവും കരുതണം: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ യാത്ര കേന്ദ്രം വിലക്കിയതോടെ ട്രോളുമായി സന്ദീപ് വാര്യര്‍

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇലേയ്ക്കുള്ള യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചതോടെ അബുദാബി നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാനുള്ള നീക്കം ഉപേക്ഷിച്ച് മുഖ്യമന്ത്രിയും സംഘവും. ഇതോടെ മുഖ്യമന്ത്രിയെ ട്രോളി ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് എത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വന്‍ ഹിറ്റായ നാടോടിക്കാറ്റ് സിനിമയിലെ വിജയന്റെയും ദാസന്റേയും ഫോട്ടോയും അതിന് അടിക്കുറിപ്പും നല്‍കിയിരിക്കുന്നത്.

Read Also: 88 ദിവസം ജയിലില്‍; 4 പേരുടെയും ഗൾഫിലെ ജോലി പോയി, ഒരാളെ ഭാര്യ ഉപേക്ഷിച്ചു: പിടിച്ചെടുത്തത് എംഡിഎംഎ അല്ലെന്ന് പരിശോധനാഫലം

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘കാലിഫോര്‍ണിയയിലേക്ക് ചരക്കുമായിട്ട് പോകുന്ന ഉരുവാണ്,ങ്ങക്ക് വേണങ്കില് ഞമ്മളിത് അബുദാബി കടപ്പുറം വഴി തിരിച്ചുവിടാം. പിന്നെ രണ്ടറബി വേഷം കരുതണം . അബുദാബി നിക്ഷേപക സംഗമത്തില്‍ പ്രസംഗിക്കുമ്പോ ഉപയോഗിക്കാം’.

അബുദാബി നിക്ഷേപ സംഗമത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് അദ്ദേഹം യുഎഇ സന്ദര്‍ശനം നടത്താനിരുന്നത്. മെയ് എട്ട് മുതല്‍ പത്ത് വരെയാണ് നിക്ഷേപ സംഗമം നടക്കുന്നത്. എന്നാല്‍ യാത്രയ്ക്ക് കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിക്കാതായതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ തന്റെ യുഎഇ യാത്ര ഉപേക്ഷിക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button