പ്രധാനമന്ത്രിയുടെ റോഡ് ഷോ ചിത്രത്തിനൊപ്പം സമയമാം രഥത്തില്‍ എന്ന മരണഗാനം പോസ്റ്റ് ചെയ്ത് സന്ദീപാനന്ദ, പ്രതിഷേധം

ഫോട്ടോ കണ്ട ഓരോ മലയാളിയും മനസ്സില് മൂളിയ ഗാനം!

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയുടെ ചിത്രത്തിനൊപ്പം സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു എന്ന മരണ ഗാനം പോസ്റ്റ് ചെയ്ത് സന്ദീപാനന്ദ.

ബംഗളൂരുവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ റോഡ് ഷോ ചിത്രത്തിനൊപ്പമാണ് ക്രൈസ്തവര്‍ ശവസംസ്‌കാര ചടങ്ങളുകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുന്നു, എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു എന്ന ഗാനത്തിന്റെ വരികൾ സന്ദീപാനന്ദ കുറിച്ചത്.

read also: വീടിന് ഇരുവശത്തും ഈന്തപ്പനകള്‍ നിറഞ്ഞ അറബ് നാടുകളിലെ വീടുകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ബോട്ട് ഉടമ നാസറിന്റെ വീട്

പൂക്കള്‍ നിറഞ്ഞ വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന മോദിയുടെ ചിത്രത്തിനൊപ്പം ‘ഓരോ ഇന്ത്യക്കാരനേയും മോഹിപ്പിച്ച ഫോട്ടോ! ഫോട്ടോ കണ്ട ഓരോ മലയാളിയും മനസ്സില് മൂളിയ ഗാനം! ‘സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുന്നു എന്‍ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു…’- എന്നായിരുന്നു സന്ദീപാനന്ദ പങ്കുവച്ച കുറിപ്പ്

വ്യാപകമായി പ്രതിഷേധം ഉയർന്നതിനു പിന്നാലെ ഈ വരികൾ ഡിലീറ്റ് ചെയ്തിരിക്കുകയാണ് സന്ദീപാനന്ദ ഇപ്പോൾ.

Share
Leave a Comment