നടി കീര്‍ത്തി സുരേഷും കുടുംബവും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ഹൈദരാബാദ് : തെന്നിന്ത്യയിലെ പ്രമുഖ താരം കീര്‍ത്തി സുരേഷും കുടുംബവും തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ് , സഹോദരി രേവതി സുരേഷ് എന്നിവര്‍ക്കൊപ്പമാണ് ശനിയാഴ്ച രാവിലെ കീര്‍ത്തി, തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയത്. ദര്‍ശനത്തിന് ശേഷം ക്ഷേത്രത്തിലെ രംഗനായകര്‍ മണ്ഡപത്തില്‍ തീര്‍ഥപ്രസാദം നടിയും കുടുംബവും സ്വീകരിച്ചു. ക്ഷേത്രത്തിന് പുറത്ത് മാധ്യമങ്ങളെ കണ്ട കീര്‍ത്തി. താന്‍ വളരെക്കാലമായി തിരുപ്പതി ഭഗവാന്റെ ഭക്തയാണ് എന്ന് പറഞ്ഞു. സഹോദരി രേവതി സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിമിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത് എന്നും കീര്‍ത്തി വ്യക്തമാക്കി.

Read Also: ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ സാധിക്കട്ടെ: കോൺഗ്രസിന് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

നിരവധി ആരാധകര്‍ കീര്‍ത്തിക്കൊപ്പം സെല്‍ഫി എടുക്കാന്‍ എത്തിയിരുന്നു. സുരക്ഷയ്ക്കായി നിയമിച്ച പൊലീസുകാരും കീര്‍ത്തിക്കൊപ്പം സെല്‍ഫി എടുക്കുന്നത് കാണാമായിരുന്നു. ഒടുവില്‍ തിരക്ക് വര്‍ദ്ധിച്ചപ്പോള്‍ ക്ഷേത്ര ജീവനക്കാരാണ് കീര്‍ത്തിയെയും കുടുംബത്തെയും സുരക്ഷിതമായി പുറത്ത് എത്തിച്ചത്.

 

Share
Leave a Comment