Life Style

ഐസ്‌ക്രീം കഴിക്കുമ്പോള്‍ ചിലരില്‍ ഉണ്ടാകുന്ന തലവേദനയ്ക്ക് പിന്നില്‍ ‘ബ്രെയിന്‍ ഫ്രീസ്’

ഐസ്‌ക്രീം ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ അധികം പേരും. നിങ്ങളുടെ ദിവസം എത്ര മോശമായാലും ഒരു സ്‌കൂപ്പ് ഐസ്‌ക്രീം എപ്പോഴും ഹൃദയത്തെ സന്തോഷവും ആശ്വാസവും കൊണ്ട് നിറയ്ക്കുന്നു. എന്നാല്‍, ഐസ്‌ക്രീം കഴിച്ചാല്‍ തലവേദന ഉണ്ടാകുന്നതായി ചിലര്‍ പറയുന്നു.

Read Also: തന്നെ ഒഴിവാക്കിയതിനാല്‍ കൊല ചെയ്തു, കുറ്റബോധമില്ലെന്ന് ഡെല്‍ഹി കൊലക്കേസ് പ്രതി സാഹിൽ

ശരിക്കും ഐസ് ക്രീം കഴിച്ചാല്‍ തലവേദന വരുമോ? ‘ബ്രെയിന്‍ ഫ്രീസ്’ (brain freeze) എന്നാണ് വിദഗ്ധര്‍ അതിനെ പറയുന്നത്. ‘ബ്രെയിന്‍ ഫ്രീസ്’ എന്ന് അറിയപ്പെടുന്ന ഐസ്‌ക്രീം മൂലമുണ്ടാകുന്ന തലവേദന താല്‍ക്കാലികമാണ്. കുറച്ച് കഴിയുമ്പോള്‍ തന്നെ അത് മാറുമെന്ന് വിദഗ്ധര്‍ പറയുന്നു.

‘ചില ആളുകള്‍ക്ക് ഒരു ഐസ്‌ക്രീം കഴിച്ചാല്‍ തലവേദന അനുഭവപ്പെടാറുണ്ട്. വായയുടെ മുകളിലുള്ള രക്തക്കുഴലുകളുടെ പെട്ടെന്നുള്ള സങ്കോചവും മരവിപ്പും മൂലമാണ് ഈ വേദന ഉണ്ടാകുന്നത്. തണുത്ത എന്തെങ്കിലും കഴിക്കുമ്പോള്‍ രോഗലക്ഷണങ്ങളുടെ കാഠിന്യം അനുസരിച്ച് വേദന 20 സെക്കന്‍ഡ് മുതല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. തണുപ്പ് മൂലമുണ്ടാകുന്ന തലവേദനകള്‍ സാധാരണ രണ്ട് മിനുട്ടിനുള്ളില്‍ മാറുന്നതാണ്…’ – പട്യാലയിലെ ന്യൂറോളജി മണിപ്പാല്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ ഡോ. നിറ്റി കപൂര്‍ കൗശല്‍ പറയുന്നു.

ഐസ്‌ക്രീം കഴിച്ച് കഴിഞ്ഞാല്‍ തലവേദന മണിക്കൂറുകളോളം നീണ്ടു നില്‍ക്കുക ചെയ്താല്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്. തണുത്ത ഭക്ഷണപാനീയങ്ങളും ഐസ്‌ക്രീം പോലുള്ളവ കഴിക്കുമ്പോഴാണ് തണുപ്പ് ഉത്തേജിപ്പിക്കുന്ന വേദന കൂടുതലും ഉണ്ടാകുന്നത്.

നിങ്ങള്‍ ഐസ്‌ക്രീമോ അല്ലെങ്കില്‍ മറ്റ് തണുത്ത എന്തെങ്കിലും കഴിക്കുമ്പോള്‍ തണുത്ത താപനില വായയുടെ മേല്‍ക്കൂരയിലും തൊണ്ടയുടെ പിന്‍ഭാഗത്തും ഉള്ള രക്തക്കുഴലുകളെ പെട്ടെന്ന് ഞെരുക്കുന്നു. തുടര്‍ന്ന് രക്തക്കുഴലുകളുടെ ദ്രുതഗതിയിലുള്ള വികാസം സംഭവിക്കുന്നു. പെട്ടെന്നുള്ള വികാസത്തിന് കാരണമാകുന്നു. ചുറ്റുമുള്ള ഞരമ്പുകളിലെ വേദന റിസപ്റ്ററുകള്‍ തലവേദനയുടെ സംവേദനത്തിലേക്ക് നയിക്കുന്നതായി ഡോ. നിറ്റി കപൂര്‍ കൗശല്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button