Life Style

ഗ്യാസ് പ്രശ്‌നത്തിന് അടുക്കളയില്‍ തന്നെ പരിഹാരം

ദഹനപ്രശ്നങ്ങള്‍ അനുഭവപ്പെടാത്തവരായി ആരുമുണ്ടാകില്ല. ഗ്യാസ്ട്രബിള്‍, നെഞ്ചെരിച്ചല്‍, ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുവരുന്ന അവസ്ഥ, മലബന്ധം തുടങ്ങിയവയൊക്കെ ദഹനപ്രശ്നങ്ങള്‍ മൂലം ഉണ്ടാകുന്നതാണ്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്നങ്ങള്‍ ദൈനംദിന ജീവിതത്തെ വരെ ബാധിക്കാം.

ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ത്തുകെട്ടുന്നത് ചിലരെ സംബന്ധിച്ച് പതിവാണ്. ഇവര്‍ ജീവിതശൈലിയില്‍ മാറ്റംവരുത്തി ദഹനം സുഗമമാക്കുകയാണ് ചെയ്യേണ്ടത്. അത്തരത്തില്‍ ഗ്യാസ് മൂലം വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയാണെങ്കില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ചേരുവകളെ പരിചയപ്പെടാം…

 

ജീരകം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ള ഇവ രോഗപ്രതിരോധശക്തി മെച്ചപ്പെടുത്താനും ദഹനം എളുപ്പമാക്കാനും സഹായിക്കും.

 

ഇഞ്ചിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകള്‍ ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്നു. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ആണ് ഇതിന് സഹായിക്കുന്നത്. അതിനാല്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് സഹായിക്കും. അതുവഴി ഗ്യാസ് നിറഞ്ഞ് വയര്‍ വീര്‍ക്കുന്നത് തടയാന്‍ സഹായിക്കും.

 

പുതിനയില ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയും ദഹനത്തെ മെച്ചപ്പെടുത്തുന്ന ഒന്നാണ്. വയര്‍ ഗ്യാസ് മൂലം വീര്‍ത്തുവരാതിരിക്കാന്‍ ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്താം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button