16കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സാഹിലിന്റെ കയ്യിൽ ചരടും കഴുത്തിൽ രുദ്രാക്ഷവും! വ്യാജ പേരിൽ അടുത്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി സാഹിലിനെ കുടുക്കിയത് ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം. കൊലപാതകത്തിന് ശേഷം സാഹില്‍ അച്ഛനെ വിളിച്ചിരുന്നു. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സാഹില്‍ മൊബൈല്‍ സ്വിച്ച്‌ ഓഫ് ചെയ്തു. തുടര്‍ന്ന് ബുലന്ദ്ശഹറിലെ ബന്ധുവിന്റെ വീട്ടിലേക്ക് പ്രതി മുങ്ങി. ബസിലാണ് ബന്ധുവിന്റെ വീട്ടിലേക്ക് പോയത്. അവിടെ എത്തിയ ഉടന്‍ തന്നെ സാഹില്‍ അച്ഛനെ വിളിച്ചിരുന്നു. ഈ കോള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

പതിനാറുകാരിയുടെ അരുംകൊലയില്‍ പെണ്‍കുട്ടിക്ക് 34 തവണ കുത്തേറ്റെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ തലയോട്ടി പൂര്‍ണമായും തകര്‍ന്നു. ഡല്‍ഹിയിലെ എസി റിപ്പയര്‍ ഷോപ്പിലെ മെക്കാനിക്കാണ് സാഹില്‍ എന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി സാഹില്‍ അടുപ്പത്തിലായിരുന്നു എന്നാണ് ഔട്ടര്‍ നോര്‍ത്ത് ഡിസിപി രവി കുമാര്‍ പറയുന്നത്. സാഹില്‍ പെണ്‍കുട്ടിയുമായി അടുത്തത് ഹിന്ദുവെന്ന വ്യാജേനയെന്നന്നാണ് സൂചന .

സാഹിലിന്റെ കൈയ്യില്‍ ചരടുകള്‍ കെട്ടിയിരുന്നതായും , കഴുത്തില്‍ രുദ്രാക്ഷമുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ഏതാനും ദിവസങ്ങളായി സാക്ഷിയും സാഹിലും തമ്മില്‍ വഴക്ക് നടക്കുന്നതായി സാക്ഷിയുടെ സുഹൃത്ത് നീതുവും പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മില്‍ ഏകദേശം 3-4 വര്‍ഷമായി ബന്ധമുണ്ടായിരുന്നെങ്കിലും 2-3 മാസത്തോളം ഇരുവരും തമ്മില്‍ അകന്നിരിക്കുകയായിരുന്നുവെന്നും പരസ്പരമുള്ള സംഭാഷണം അവസാനിപ്പിച്ചതായും നീതു പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട് .

എല്ലാ കോണുകളിലും അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. സാക്ഷിയുടെ മതം മാറാൻ സമ്മര്‍ദം ഉണ്ടായിരുന്നുവെന്നത് നിഷേധിക്കാനാവില്ല. ഇതും ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് കാരണമായേക്കും. സാഹില്‍ തന്റെ മതം മറച്ചുവെച്ചിരിക്കാം. കാരണം അറസ്റ്റു ചെയ്യപ്പെടുമ്പോള്‍ കൈയില്‍ ഉണ്ടായിരുന്ന ചരടുകളും കഴുത്തില്‍ കണ്ട രുദ്രാക്ഷവും ഇതാണ് സൂചിപ്പിക്കുന്നത്.സാഹിലും സാക്ഷിയും സുഹൃത്തുക്കളായിരുന്നുവെങ്കിലും ഇന്നലെ ചില പ്രശ്‌നങ്ങളുടെ പേരില്‍ വഴക്കുണ്ടായെന്നാണ് പോലീസ് പറയുന്നത്. സാക്ഷി പിറന്നാള്‍ പാര്‍ട്ടിക്ക് പോകുമ്പോള്‍ സാക്ഷിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി സാഹില്‍ കത്തികൊണ്ട് പലതവണ ആക്രമിക്കുകയായിരുന്നു.

തുടര്‍ച്ചയായി യുവാവ് പെണ്‍കുട്ടിയെ ആഴത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചു. അതേസമയം, സാഹിലിനെ കുറിച്ച്‌ തങ്ങള്‍ക്ക് ഒന്നും അറിയില്ലെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നത്. ഡല്‍ഹി രോഹിണിയിലെ ഷാബാദ് ഡയറി ഏരിയയില്‍ വെച്ചാണ് ആക്രമണം നടന്നത്. കുത്തേറ്റ് നിലത്തുവീണ പെണ്‍കുട്ടിയുടെ തലയിലേക്ക് വലിയ പാറക്കല്ലെടുത്ത് ഇട്ടു. നിരവധി തവണയാണ് പാറക്കല്ലെടുത്ത് പെണ്‍കുട്ടിയുടെ തലയിലിട്ടത്. യാത്രക്കാര്‍ കാണ്‍കെയായിരുന്നു ക്രൂരകൊലപാതകം നടന്നത്.

ഇതിനുശേഷം പോയ പ്രതി തിരികെ വന്ന് വീണ്ടും പാറക്കല്ലെടുത്ത് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പലതവണ ഇട്ടു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ചവിട്ടുകയും ചെയ്തശേഷമാണ് സ്ഥലത്തു നിന്നും പോയത്. നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതോടെ പോലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും പെണ്‍കുട്ടി മരിച്ചിരുന്നു.

Share
Leave a Comment