News

സ്വ​കാ​ര്യ ബ​സും ഓ​ട്ടോറി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് അപകടം : ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

വൈ​ക്കം പു​ളി​ഞ്ചു​വ​ട് പ​രു​ത്തി​മു​ടി​യി​ൽ താ​മ​സി​ക്കു​ന്ന തോ​ട്ട​കം സ്വ​ദേ​ശി മ​ധു(48 )വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്

വൈ​ക്കം: ​സ്വ​കാ​ര്യ ബ​സും ഓ​ട്ടോറി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചുണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റു. വൈ​ക്കം പു​ളി​ഞ്ചു​വ​ട് പ​രു​ത്തി​മു​ടി​യി​ൽ താ​മ​സി​ക്കു​ന്ന തോ​ട്ട​കം സ്വ​ദേ​ശി മ​ധു(48 )വി​നാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം വൈ​ക്കം പ​ടി​ഞ്ഞാ​റെ ന​ട​യി​ൽ ആണ് സംഭവം. യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​യ​ശേ​ഷം വീ​ട്ടി​ലേ​ക്കു പോ​കാ​നാ​യി ലി​ങ്കു റോ​ഡു​വ​ഴി മ​ധു വ​രു​മ്പോ​ൾ ദ​ള​വാ​ക്കു​ളം ബ​സ് ടെ​ർ​മി​ന​ലി​ലേ​ക്ക് വ​ന്ന സ്വ​കാ​ര്യ ബ​സ് മ​രി​യ​റാ​ണി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബ​സി​നു മു​ന്നി​ൽ കു​ടു​ങ്ങി​യ ഓ​ട്ടോ​റി​ക്ഷ​യെ പ​ത്ത് മീ​റ്റ​റോ​ളം ബ​സ് നി​ര​ക്കി കൊ​ണ്ടു​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് പാ​ട​ത്തേ​ക്ക് മ​റി​യുകയായിരുന്നു.

Read Also : സിനിമാക്കഥയെ വെല്ലും തട്ടിപ്പ്, ഡി.വൈ.എസ്.പിയുടെ ഭാര്യ നുസ്രത്ത് ആള് ചില്ലറക്കാരിയല്ല;മൂന്ന് ജില്ലകളിലായി നിരവധി കേസുകൾ

വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും ചേ​ർ​ന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മ​ധു​വി​നെ ഉ​ട​ൻ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യ്ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ധു​വി​നെ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി. വൈ​ക്കം വ​ലി​യ ക​വ​ല ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ തൊ​ഴി​ലാ​ളി​യാ​ണ് മ​ധു.

shortlink

Related Articles

Post Your Comments

Related Articles


Back to top button