കാർ കത്തിനശിച്ചു: തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാർ

കൊച്ചി: കൊച്ചിയിൽ കാർ കത്തി നശിച്ചു. പനമ്പിള്ളി നഗറിലാണ് കാർ കത്തി നശിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം നടന്നത്. കാറിലുണ്ടായിരുന്ന യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

Read Also: പിണറായി സർക്കാരിനോട് സത്യത്തിൽ സഹതാപമാണ് തോന്നുന്നത്, സാമാന്യബുദ്ധി പോലുമില്ലാത്ത വിഡ്ഢികളാണവർ: കെഎം ഷാജി

അതിവേഗത്തിലെത്തിയ കാർ പാലത്തിലിടിച്ചാണ് തീപിടിച്ചത്. രണ്ട് കാറുകളുടെ മത്സരയോട്ടത്തിനിടെയാണ് കാറിന് തീപിടിത്തമുണ്ടായത്. തൊടുപുഴ സ്വദേശികളുടെ കാറാണ് കത്തി നശിച്ചത്. അഗ്നിരക്ഷാ സേന സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

കാർ പൂർണമായും കത്തിനശിച്ചതായും അധികൃതർ അറിയിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. പനമ്പിള്ളി നഗറിൽ കാലങ്ങളായി വാഹനങ്ങളുടെ മത്സരയോട്ടം നടക്കുകയും അപകടങ്ങൾ ഉണ്ടാകുകയും ചെയ്യുന്നുണ്ട്. പലതവണ ഇക്കാര്യം സംബന്ധിച്ച് പരാതി ഉയർന്നിട്ടുണ്ട്.

Read Also: മന്ത്രി സെന്തില്‍ ബാലാജിയെ കാണാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശുപത്രിയിലെത്തി

Share
Leave a Comment