എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു: കെപി യോഹന്നാന്റെ സഹോദരന്‍ കെപി പുന്നൂസ് വീണ്ടും അറസ്റ്റില്‍

തിരുവല്ല: എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ കെപി യോഹന്നാന്റെ സഹോദരന്‍ കെപി പുന്നൂസ് വീണ്ടും അറസ്റ്റിൽ. നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കെപി പുന്നൂസ് മുൻപും സമാനമായ കേസിൽ അറസ്റ്റിലായിരുന്നു.

കെപി യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് ഇയാള്‍ നേരത്തെയും അറസ്റ്റിലായത്. 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന മുതുകുളം സ്വദേശിനിയുടെയും ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീട് വെച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി മൂന്നുലക്ഷം രൂപ തട്ടിയെന്ന നിരണം സ്വദേശിയുടെയും പരാതിയിലാണ് ഇപ്പോള്‍ഴത്തെ അറസ്റ്റ്.

കാപ്പിച്ചെടിയിൽ കയറവെ തെന്നി വീണ് കഴുത്തിൽ കയർ കുരുങ്ങി വിദ്യാർത്ഥി മരിച്ചു

എംബിബിഎസ് സീറ്റു നല്‍കാമെന്ന് പറഞ്ഞ് ആലത്തൂര്‍ സ്വദേശിയുടെ കയ്യില്‍ നിന്നും ഏഴ് ലക്ഷത്തിലധികം തട്ടിയ കേസില്‍, രണ്ടാഴ്ച മുമ്പ് അറസ്‌ററിലായ ഇയാള്‍ ആലത്തൂര്‍ സബ്ജയിലില്‍ റിമാന്‍ഡിലായിരുന്നു. അവിടു നിന്നും ആണ് പുളിക്കീഴ് പൊലീസ് പുന്നൂസിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും ശേഷം പുന്നൂസിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Share
Leave a Comment