Life Style

എന്താണ് ഡെങ്കിപ്പനി, ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കാം

സംസ്ഥാനത്ത് പനി കേസുകളില്‍ വര്‍ധനയുണ്ടായേക്കാമെന്നും അതീവ ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വര്‍ദ്ധനവ് ഉണ്ടാകുമെന്നു മേയ് മാസത്തില്‍ തന്നെ വിലയിരുത്തിയിരുന്നു. അതീവ ജാഗ്രത വേണം. എലിപ്പനി പ്രതിരോധ മരുന്നുകളുടെ കാര്യത്തില്‍ വീഴ്ച്ച പാടില്ലെന്നും മന്ത്രി പറഞ്ഞു. ഡെങ്കി പനി കൂടുതല്‍ വ്യാപിച്ച സ്ഥലങ്ങളില്‍ പ്രത്യേക പരിശോധന നടത്തും. കൊതുകുകള്‍ പെരുകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്. വീടുകളിലും സ്ഥാപനങ്ങളിലും മുന്‍കരുതല്‍ വേണം.

എന്താണ് ഡെങ്കിപ്പനി ?

ഈഡിസ് വിഭാഗത്തിലുള്‍പ്പെടുന്ന ഈഡിസ് ഈജിപ്റ്റി, ഈഡിസ് അല്‍ബോപിക്റ്റസ് എന്നിവയാണ് ഡെങ്കിപ്പനിയുടെ രോഗവാഹകര്‍. വീടിന് ചുറ്റും പരിസരങ്ങളിലും കാണുന്ന ഉറവിടങ്ങളാണ് കൊതുകിന്റെ പ്രധാന പ്രജനന കേന്ദ്രങ്ങള്‍. ഇത്തരം കൊതുകുകളുടെ മുട്ടകള്‍ നനവുള്ള പ്രതലങ്ങളില്‍ മാസങ്ങളോളം കേടുകൂടാതിരിക്കും. പകല്‍ സമയത്ത് മാത്രം മനുഷ്യരെ കടിക്കുന്ന സ്വഭാവക്കാരാണ് ഇവ. ഇടവിട്ടുള്ള പനി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഏത് പനിയും പകര്‍ച്ച പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ സ്വയം ചികിത്സിക്കാതെ തുടക്കത്തില്‍ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്. വീടിന്റെ അകത്തോ പുറത്തോ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍ എന്തൊക്കെ?

ഡെങ്കിപ്പനി അണുബാധകളില്‍ ഭൂരിഭാഗവും ലക്ഷണമില്ലാത്തതാണ്. പനി, ചുണങ്ങു, തലവേദന, ഓക്കാനം തുടങ്ങിയ പനി പോലുള്ള ലക്ഷണങ്ങള്‍ പലപ്പോഴും മറ്റ് രോഗങ്ങളുമായി ആശയക്കുഴപ്പത്തിലാണെന്ന് അര്‍ത്ഥമാക്കുന്നു. ഡെങ്കിപ്പനി കഠിനമായ പേശി വേദന, ആഘാതം, ആന്തരിക രക്തസ്രാവം, അവയവങ്ങളുടെ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകും.

കൊതുകിനെ അകറ്റാന്‍ ചെയ്യേണ്ടത്…?

1. വീട്ടില്‍ വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക.കാരണം അത് കൊതുക് വളരാന്‍ കാരണമാകും.
2. ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങള്‍, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകള്‍, ബക്കറ്റുകള്‍ എന്നിവ പറമ്പില്‍ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കള്‍ ആഴ്ചയിലൊരിക്കല്‍ നീക്കം ചെയ്ത് . സുരക്ഷിതമായി സംസ്‌കരിക്കുക.
3. കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക.
4. ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button