NewsMobile PhoneTechnology

പുതിയ സ്റ്റോറേജ് വേരിയന്റുമായി റെഡ്മി 12സി, പ്രധാന സവിശേഷതകൾ അറിയാം

ചുരുങ്ങിയ കാലയളവിനുള്ളിൽ സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ലിസ്റ്റിൽ ഇടം നേടാൻ റെഡ്മി 12സിക്ക് സാധിച്ചിരുന്നു

ഇന്ത്യൻ വിപണിയിൽ തരംഗമായ സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ റെഡ്മി. നിലവിൽ, വിവിധ ബഡ്ജറ്റ് റേഞ്ചുകളിൽ വാങ്ങാൻ സാധിക്കുന്ന ഒട്ടനവധി ഹാൻഡ്സെറ്റുകൾ റെഡ്മി പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ, കമ്പനി അടുത്തിടെ പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് റെഡ്മി 12സി. ചുരുങ്ങിയ കാലയളവിനുള്ളിൽ സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ലിസ്റ്റിൽ ഇടം നേടാൻ റെഡ്മി 12സിക്ക് സാധിച്ചിരുന്നു. മുൻപ് രണ്ട് സ്റ്റോറേജ് വേരിയന്റുകളിൽ വാങ്ങാൻ സാധിച്ചിരുന്ന റെഡ്മി 12സി ഇത്തവണ ഉപഭോക്തൃ താൽപ്പര്യമനുസരിച്ച് ഒരു വേരിയന്റിൽ കൂടി പുറത്തിറക്കിയിട്ടുണ്ട്. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.

ആദ്യ ഘട്ടത്തിൽ 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജിലും, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിലുമാണ് റെഡ്മി 12സി വാങ്ങാൻ സാധിച്ചിരുന്നത്. എന്നാൽ, ഇനി മുതൽ 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിൽ കൂടി ലഭിക്കുന്നതാണ്. മാറ്റ് ബ്ലാക്ക്, മിന്റ് ഗ്രീൻ, ലവൻഡർ പർപ്പിൾ, റോയൽ ബ്ലൂ എന്നിങ്ങനെ നാല് നിറങ്ങളിൽ റെഡ്മി 12സി ലഭ്യമാണ്. 8,999 രൂപ മുതലാണ് ഈ ഹാൻഡ്സെറ്റുകളുടെ വില ആരംഭിക്കുന്നത്.

Also Read: സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയംവെച്ച്‌ പണം തട്ടി: റിട്ട. ഡിവൈ.എസ്.പി അറസ്റ്റില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button