കള്ളപ്രചാരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ല: ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: കള്ളപ്രചാരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൈതോലപ്പായ വിവാദത്തിൽ പ്രതികരണവുമായാണ് അദ്ദേഹം രംഗത്തെത്തിയത്. ആരോപണങ്ങൾക്ക് സത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാൻ ഊരാളുങ്കലിന് അനുമതി: സംസ്ഥാന സർക്കാർ ഡേറ്റാ കച്ചവടം നടത്തുന്നതായി കെ സുരേന്ദ്രൻ

വിവാദം സ്വയം എരിഞ്ഞടങ്ങിക്കൊള്ളും. ജി ശക്തിധരന്റെ കള്ളപ്രചാരണങ്ങൾക്ക് മറുപടി പറയാൻ സിപിഎമ്മില്ല. ഏക സിവിൽ കോഡ് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണ്. ഏക സിവിൽ കോഡിനെ ശക്തമായി എതിർക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏക സിവിൽ കോഡിനെതിരെ സിപിഎം സെമിനാർ സംഘടിപ്പിക്കും. വർഗീയ വാദികളല്ലാത്ത എല്ലാവരെയും സംഘടിപ്പിക്കും. സിവിൽ കോഡിൽ കോൺഗ്രസിന്റെ നിലപാട് വിചിത്രമാണ്. ഹൈബി ഈഡന്റെ തലസ്ഥാന മാറ്റ ആവശ്യത്തിന് പ്രസക്തിയില്ല. ബിആർഎം ഷെഫീറിന്റെ വെളിപ്പെടുത്തൽ ഗൗരവമുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read Also: വ്യാജ ഇൻഷുറൻസ് പോളിസിയുടെ മറവിൽ തട്ടിയെടുത്തത് 46,000 രൂപ! പ്രതി പിടിയിൽ

Share
Leave a Comment