സിവില്‍ കോഡ് ബിജെപിയുടെ വിഭജിക്കല്‍ തന്ത്രം, ബിജെപിക്ക് എതിരെ സിപിഎം അതിശക്തമായ പ്രക്ഷോഭം നടത്തും: എം.എ ബേബി

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി എം.എ ബേബി. വിഷയത്തില്‍ ദേശീയ, സംസ്ഥാന തലങ്ങളില്‍ സിപിഎമ്മിനുള്ളത് ഒരൊറ്റ നിലപാടാണെന്നും ചില പ്രമുഖ പാര്‍ട്ടികളുടേത് പോലെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവില്‍ കോഡ് വേണ്ടതില്ലെന്ന് നേരത്തെ ലോ കമ്മിഷന്‍ അറിയിച്ചിരുന്നു. ബിജെപിയുടേത് ഹീനമായ വിഭജിക്കല്‍ തന്ത്രം. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള നീക്കം. എന്‍ഡിഎയില്‍ തന്നെ ഇക്കാര്യത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Read Also: റേഷൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാം! സമയപരിധി വീണ്ടും ദീർഘിപ്പിച്ച് കേന്ദ്രസർക്കാർ

ഏകീകൃത സിവില്‍ കോഡിലെ സിപിഐഎം പ്രതിഷേധത്തില്‍ തീവ്ര സ്വഭാവമുള്ള സംഘങ്ങളെ അകറ്റി നിര്‍ത്തുമെന്ന് എംഎ ബേബി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മ രൂപപ്പെടുത്തും. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘങ്ങളെ ഉള്‍പ്പെടുത്തില്ല. ബിജെപിക്കെതിരെ വമ്പിച്ച പ്രതിഷേധം ഉണ്ടാകുമെന്നും എംഎ ബേബി വ്യക്തമാക്കി.

Share
Leave a Comment