News

കേരളത്തില്‍ ബിജെപിയ്ക്ക് വളരാനാകില്ല, സിപിഎം നിലപാടുള്ള പാര്‍ട്ടി: മൂന്നാംതവണയും പിണറായി ഭരിക്കുമെന്ന് ഭീമന്‍ രഘു

തിരുവനന്തപുരം: സിപിഎം നിലപാടുള്ള പാര്‍ട്ടിയാണെന്നും അതിനാലാണ് ബിജെപി വിട്ടതെന്നും നടൻ ഭീമന്‍ രഘു. സിപിഎമ്മില്‍ ചേരുന്നതിന് മുന്നോടിയായി എകെജി സെന്ററില്‍ എത്തിയാതായിരുന്നു അദ്ദേഹം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രിമാരായ വി ശിവന്‍ കുട്ടി, അബ്ദുറഹമാൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നും ഭീമന്‍ രഘു പറഞ്ഞു. പാര്‍ട്ടില്‍ ചേരുന്ന കാര്യം എംവി ഗോവിന്ദനുമായി സംസാരിച്ചുവെന്നും വളരെ വലിയ സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്നും ഭീമന്‍ രഘു കൂട്ടിച്ചേർത്തു.

ഭീമന്‍ രഘുവിന്റെ വാക്കുകൾ ഇങ്ങനെ;

സിപിഎം നിലപാടുള്ള പാര്‍ട്ടിയാണ് അതിനാലാണ് ബിജെപി വിട്ടത്. ബിജെപി സ്ഥാനാര്‍ത്ഥിയായി പത്തനാപുരത്ത് മത്സരിച്ചപ്പോള്‍ പാര്‍ട്ടി പിന്തുണ കിട്ടിയില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഫോണ്‍ വിളിച്ചിട്ട് സുരേഷ് ഗോപി എടുത്തിട്ടില്ല. എല്ലാ തവണയും പിഎ ഫോണ്‍ എടുത്തിട്ട് സുരേഷ് ഗോപി തിരക്കിലാണെന്ന മറുപടിയാണ് നല്‍കിയത്. ഒടുവില്‍ അദേഹം പ്രധാനമന്ത്രിയോടൊപ്പമുള്ള പ്രചരണത്തിലാണെന്ന് അറിയിക്കുകയായിരുന്നു. എന്നിട്ടും പത്തനാപുരത്ത് ബിജെപിക്ക് വേണ്ടി നാലിരട്ടി വോട്ട് നേടി. പിന്നീട് തന്നെ ബിജെപി തിരിഞ്ഞ് നോക്കിയില്ല.

നിരത്തുകൾ പോർക്കളങ്ങളല്ല: അഹന്തയും ആക്രോശങ്ങളും മത്സരങ്ങളും നിരത്തിലല്ല വേണ്ടതെന്ന് കേരളാ പോലീസ്

ബിജെപിയില്‍ ചേര്‍ന്നതോടെ പല സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു. പലരും ഇക്കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്. പിണറായി ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് പ്രവര്‍ത്തിക്കുന്ന നേതാവാണ്. മൂന്നാംതവണയും പിണറായി സര്‍ക്കാര്‍ കേരളം ഭരിക്കും.

സിപിഎമ്മില്‍ വരാനുള്ള കാരണമെന്ന് പറയുന്നത് മൂന്ന് അടിസ്ഥാനപരമായ തീരുമാനങ്ങളുള്ള പാര്‍ട്ടിയാണ് ഇത്. അതില്‍ ചേര്‍ന്നാല്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാം. അതിനൊരു ഉദാഹരമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപി കേരളത്തില്‍ രക്ഷപ്പെടില്ല. ബിജെപിയില്‍ എനിക്കൊന്നും ചെയ്യാനായില്ല. ചിന്തിക്കുന്നവര്‍ക്ക് ബിജെപിയില്‍ നില്‍ക്കാനാകില്ല. പാര്‍ട്ടിയില്‍ ഒരാള്‍ വന്നാല്‍ അയാള്‍ക്കിടം കൊടുക്കണം. അങ്ങനെ ഒരു കീഴ്വഴക്കം അവിടെയില്ല.

‘പ്രസംഗത്തിൽ രാജ്യവിരുദ്ധമായി ഒന്നുമില്ല’: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് എളമരം കരീം

സിപിഎമ്മില്‍ എന്റെ ചുമതല എന്താണെന്ന് അറിയില്ല. എന്നാല്‍, പിണറായി വിജയന്‍ എന്ന ശക്തനായ വ്യക്തിക്കൊപ്പം പ്രവര്‍ത്തിക്കുന്നത് അഭിമാനമാണ്. അദ്ദേഹം മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണ്. പറയാനുള്ളത് മുഖം നോക്കി പറയും, അഴിമതിയില്ല. കലാകാരന്‍മാര്‍ക്ക് ഒരുപാട് ഗുണം ചെയ്യുന്ന പാര്‍ട്ടിയാണ്. ചിന്തിക്കുന്നവര്‍ക്ക് ബിജെപിയില്‍ നില്‍ക്കാനാകില്ല. കേരളത്തില്‍ ബിജെപിയ്ക്ക് വളരാനാകില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button