News

മഴക്കാലത്ത് ഇരുചക്രവാഹനങ്ങളിൽ കുടചൂടിയുള്ള യാത്ര അത്യന്തം അപകടകരം: മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: മഴക്കാലത്ത് ഇരുചക്രവാഹനങ്ങളിൽ കുടചൂടിയുള്ള യാത്ര അത്യന്തം അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്, കുട്ടികളുടെ കയ്യിലോ പുറകിലിരിക്കുന്ന ആളുടെ കയ്യിലോ കുട കൊടുത്തും സ്വന്തമായി കുട പിടിച്ചും വാഹനം ഓടിക്കുന്ന ആളുകളെ നിരത്തിൽ കാണാറുണ്ട്. നിരന്തരം അപകടങ്ങൾ ഉണ്ടായിട്ടും ഈ കാഴ്ചകൾ വർദ്ധിച്ചുവരുന്നത് അത്യന്തം ഖേദകരമാണെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Read Also: തൊഴിലാളിയെ തീകൊളുത്തിക്കൊന്നു, വൈദ്യുതാഘാതമേറ്റെന്ന് വരുത്തി തീർത്തു: കടയുടമ തൗസീഫ് ഹുസ്സൈൻ അറസ്റ്റിൽ

വായു കടക്കാത്ത റെയിൻകോട്ടോ അഴഞ്ഞ വസ്ത്രങ്ങളോ പോലും നമ്മുടെ വാഹനത്തിന്റെ ഗതിമാറ്റാം എന്നിരിക്കെ പാരച്ചൂട്ട് എഫക്റ്റിന് സാധ്യതയുള്ള കുടപിടിച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കുക തന്നെ വേണം. കുടപിടിച്ച് യാത്ര ചെയ്യുമ്പോഴുള്ള അപകടസാധ്യതകൾ എന്തെല്ലാമാണെന്ന് നോക്കാം.

1. ദൃശ്യപരത (Visibility )കുറയുന്നു: ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുമ്പോൾ കുട പിടിക്കുന്നത് നിങ്ങളുടെ കാഴ്ചയെ തടസ്സപ്പെടുത്തുകയും റോഡിനേയും ചുറ്റുമുള്ള വാഹനങ്ങളേയും മറ്റ് അപകട സാധ്യതകളെയും കാണുന്നത് പരിമിതപ്പെടുത്തുകയും ചെയ്യും.

2. നിയന്ത്രണം നഷ്ടമാകുന്നു : ഇരുചക്രവാഹനം ഓടിക്കുമ്പോൾ ശരിയായ നിയന്ത്രണത്തിനും ബാലൻസിനുമായി രണ്ട് കൈകളും ഹാൻഡിൽ ബാറിൽ പിടിക്കേണ്ടത് ആവശ്യമാണ്. ഒരു കൈയ്യിൽ കുട പിടിക്കുന്നത് വാഹനത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാനുള്ള കഴിവിനെ അപകടത്തിലാക്കുകയും നമ്മുടെ നിയന്ത്രണം നഷ്ടപ്പെടാനുമുള്ള ഉയർന്ന അപകടസാധ്യത ഉണ്ടാവുകയും ചെയ്യുന്നു.

3. ശ്രദ്ധ : റൈഡിംഗിൽ കുട നിയന്ത്രിക്കുന്നത് റോഡിൽ നിന്നും ട്രാഫിക്കിൽ നിന്നും മറ്റ് പ്രധാന ഘടകങ്ങളിൽ നിന്നും നമ്മുടെ ശ്രദ്ധയെ വ്യതിചലിപ്പിച്ചേക്കാം. നമ്മുടെ ശ്രദ്ധ വാഹനം പൂർണ്ണമായും സുരക്ഷിതമായി പ്രവർത്തിപ്പിക്കുന്നതിലായിരിക്കണം. കുട ഉപയോക്കുന്നത് മൂലം ശ്രദ്ധയെ വ്യതിചലിക്കാനും തന്മൂലം മോശം തീരുമാനങ്ങളിലേക്കും റിഫ്‌ളക്‌സ് ആക്ഷൻ നഷ്ടപ്പെടുന്നതിലേക്കും നയിക്കും.

4. കാറ്റിന്റെ പ്രതിരോധം: ഇരുചക്രവാഹന യാത്രയ്ക്കിടയിലുള്ള ശക്തമായ കാറ്റ് തുറന്ന കുടയിൽ കാര്യമായ ശക്തി ചെലുത്തും, വലിയ ചരക്ക് വഞ്ചികൾ പോലും ചെറിയ പായയുടെ സഹായത്തോടെ വലിച്ചുകൊണ്ടുപോകുന്നത് ഇതിനു ഉദാഹരണമാണ്. കാറ്റിന്റെ ദിശ വാഹനം ഓടിക്കുന്നതിന്റെ എതിർ ദിശയിൽ ആണെങ്കിൽ കുടയിൽ അനുഭവപ്പെടുന്ന മർദ്ദം ഈ രണ്ടു വേഗതകളുടെയും ആകെ തുകയായിരിക്കും. പ്രവചനാതീതമായിരിക്കും ഇതിന്റെ റിസൾട്ട്. ഈ പാരച്യൂട്ട് എഫക്ട് മൂലം കുട പിടിക്കുന്ന കൈയ്യിൽ പുറകോട്ട് വലിക്കുകയും കുടയുടെ മേൽ, പെട്ടെന്നുള്ള ഈ നിയന്ത്രണം നഷ്ടപ്പെടൽ വാഹനത്തിന്റെ നിയന്ത്രണത്തെ തന്നെ ബാധിക്കും. ഇത് വാഹനം പാളുന്നതിനും ഇടയാക്കും. വായുവിനെ കടത്തിവിടാത്ത വളരെ അയവുള്ള മഴക്കോട്ട് പോലും ചിലപ്പോൾ നമ്മെ ഈ അവസ്ഥയിൽ കൊണ്ടെത്തിക്കും.

മഴയത്ത് ഇരുചക്രവാഹനം ഓടിക്കുമ്പോൾ വേഗത കുറച്ച് സുരക്ഷയ്ക്ക് മുൻഗണന നൽകുകയും അധികം അയവില്ലാത്ത ശരിയായ അളവിലുള്ള Two peice മഴക്കോട്ടുകളും മുഖം പൂർണ്ണമായും മൂടുന്ന തരത്തിലുള്ള ഹെൽമെറ്റുകളു തിരഞ്ഞെടുക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

Read Also: തൊഴിലാളിയെ തീകൊളുത്തിക്കൊന്നു, വൈദ്യുതാഘാതമേറ്റെന്ന് വരുത്തി തീർത്തു: കടയുടമ തൗസീഫ് ഹുസ്സൈൻ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button