News

പഞ്ചായത്ത് തെരഞ്ഞെടുപ്പ് : ബംഗാളില്‍ തൃണമൂൽ കോൺഗ്രസിനു മുന്നേറ്റം !!

928 ജില്ലാ പഞ്ചായത്ത് സീറ്റുകളാണ് ബംഗാളില്‍ ഉള്ളത്.

കൊല്‍ക്കത്ത: അക്രമ സംഭവങ്ങൾ ഉണ്ടായെങ്കിലും പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മിന്നും വിജയം സ്വന്തമാക്കിയിരിക്കുകയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇതുവരെയുള്ള ഫലം അനുസരിച്ച്‌ 34,894 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ ടിഎംസി വിജയിച്ചു. 677 സീറ്റുകളില്‍ പാര്‍ട്ടി ലീഡ് ചെയ്യുന്നുണ്ട്.

63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 9,656 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ ബിജെപി വിജയിച്ചു. 166 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. സിപിഎം 2,926 സീറ്റുകളില്‍ വിജയിച്ചു. 83 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസും 2,926 സീറ്റുകളില്‍ വിജയിച്ചു. 83 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

read also: പോക്‌സോ കേസില്‍ കായികാധ്യാപകൻ അറസ്റ്റില്‍: നടപടി അഞ്ച് സ്കൂൾ വിദ്യാർഥിനികൾ നൽകിയ പരാതിയില്‍ 

6,335 പഞ്ചായത്ത് സമിതികളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു. 214 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി 973 പഞ്ചായത്ത് സമിതി സീറ്റുകളില്‍ വിജയിച്ചു. 48 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഎം 173 സീറ്റുകളില്‍ വിജയിച്ചു. 15 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് 258 സീറ്റുകളില്‍ വിജയിച്ചിട്ടുണ്ട്. 7 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 9,728 പഞ്ചായത്ത് സമിതികളാണ് ബംഗാളില്‍ ഉള്ളത്.

928 ജില്ലാ പഞ്ചായത്ത് സീറ്റുകളാണ് ബംഗാളില്‍ ഉള്ളത്. ഇതിൽ 635 ജില്ലാ പഞ്ചായത്ത് സീറ്റുകൾ തൃണമൂല്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. കൂടാതെ 164സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. മറ്റു വിവരങ്ങൾ ഇങ്ങനെ, 21 സീറ്റുകളില്‍ ബിജെപി വിജയിച്ചു. 6 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. സിപിഎം രണ്ട് സീറ്റുകളില്‍ വിജയിച്ചു. 1 സീറ്റിലാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 6 സീറ്റുകളില്‍ വിജയിച്ചു. ആറിടത്ത് ലീഡ് ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button