News

‘താങ്കൾക്ക് വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് ഒരു വിവരവുമില്ല ഗണേശാ’: രൂക്ഷവിമർശനവുമായി ജോൺ ഡിറ്റോ

ആലപ്പുഴ: താന്‍ മാനേജരായ സ്‌കൂളിൽ എല്‍കെജി. മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഹോം വര്‍ക്ക് നല്‍കില്ലെന്ന് തീരുമാനിച്ച കെബി ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ രൂക്ഷവിമർശനവുമായി അധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ രംഗത്ത്. ഗണേഷ് കുമാറിന് വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ജോൺ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ആനയെ സംരക്ഷിക്കുന്നതിനു പോലും മാതംഗലീല എന്ന പാഠപുസ്തകമുണ്ടായ നാട്ടിലാണ് കുട്ടികൾ വീട്ടിൽ വന്ന് പഠിക്കേണ്ട, മൊബൈൽ കാണട്ടെ എന്ന് പറയുന്നതെന്നും ജോൺ ഡിറ്റോ പരിഹസിച്ചു. ഗണേഷ് കുമാർ വിദ്യാഭ്യാസ വിചക്ഷണനാവാതെ എംഎൽഎ എന്ന നിലയിൽ മറ്റ് കാര്യങ്ങൾ ചെയ്യാനും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ജോൺ ഡിറ്റോ ഉപദേശിച്ചു.

ജോൺ ഡിറ്റോയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘നീതിദേവത കൺതുറന്നു’: നീതി തേടുന്നവർക്ക് വലിയ പ്രതീക്ഷയാണ് സുപ്രീം കോടതി വിധിയെന്ന് കെടി ജലീൽ
K B ഗണേശ് കുമാർ MLA, പണ്ട് DPEP എന്ന പേരിൽ താങ്കളുടെ മുൻഗാമികൾ കരിക്കുലം രീതിയായി constructivism ഉപയോഗിച്ച കഥയറിയണം. അറിവുനിർമ്മാണം കുട്ടി തന്നെ നടത്തട്ടെ അധ്യാപകൻ സഹായി ആയാൽ മതിയത്രെ. പഴയ കാല Instructive രീതി വേണ്ടത്രെ. അക്ഷരമാല പഠിക്കേണ്ട, കണക്ക് പട്ടികകൾ പഠിക്കേണ്ടതില്ല. കിം ഫലം? അതുവഴി Educated illitaracy എന്ന അപകടം സംജാതമായി.
താങ്കൾക്ക് വിദ്യാഭ്യാസ പ്രക്രിയയെക്കുറിച്ച് ഒരു വിവരവുമില്ല ഗണേശാ..കുഞ്ഞുങ്ങൾ പഠിക്കട്ടെ.

6 വയസ്സുവരെയുള്ള കുട്ടികൾ എത്ര കാര്യങ്ങൾ പഠിപ്പിച്ചാലും പഠിക്കും. clean slate ആണ് അവരുടെ Brain. EMSഒക്കെ 6 വയസ്സിൽ ഋഗ്വേദം കാണാപ്പാഠം ഓതുമായിരുന്നുവത്രെ. താങ്കൾ വിദ്യാഭ്യാസ വിചക്ഷണനാവാതെ MLA എന്ന നിലയിൽ മറ്റ് കാര്യങ്ങൾ ചെയ്യ്.. ആനയെ സംരക്ഷിക്കുന്നതിനു പോലും മാതംഗലീല എന്ന പാഠപുസ്തകമുണ്ടായ നാട്ടിലാണ് കുട്ടികൾ വീട്ടിൽ വന്ന് പഠിക്കേണ്ട , mobile കാണട്ടെ എന്ന് പറയുന്നത്. കഷ്ടം

shortlink

Related Articles

Post Your Comments

Related Articles


Back to top button