റാന്നി: കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പഴവങ്ങാടി മുക്കാലുമൺ പനച്ചിമൂട്ടിൽ ജെബിൻ, റാന്നി തെക്കേപ്പുറം സ്വദേശികളായ അഭിലാഷ്, റിജോ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : ‘കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നു, ആത്മഹത്യയാക്കി എഴുതി തള്ളി’: വിമർശനം ശക്തമാകുന്നു
തിങ്കളാഴ്ച ഉച്ചക്ക് 12.30-ന് സംസ്ഥാനപാതയിൽ റാന്നി മന്ദിരം വാണിയംപറമ്പിൽ പടിയിൽ ആണ് അപകടം. പത്തനംതിട്ട ഭാഗത്തു നിന്ന് റാന്നിക്ക് വന്ന കാറും എതിരെ പോയ കാറുമാണ് കൂട്ടിയിടിച്ചത്. മഴ കാരണം ബ്രേക്ക് പിടിച്ചിട്ടും നിൽക്കാതെ നിയന്ത്രണം വിട്ട് കാറിലും പിന്നീട് സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു.
Read Also : മദ്യപിച്ചെത്തി അഞ്ചു വയസുകാരന് ക്രൂര മര്‍ദ്ദനം: തടിക്കഷ്ണം കൊണ്ട് കൈ തല്ലിയൊടിച്ചു, രണ്ടാനച്ഛന് പിടിയില്‍
പ്രഥമ ശുശ്രൂഷ നൽകിയശേഷം അഭിലാഷിനെയും റിജോയെയും തിരുവല്ല സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റാന്നി പൊലീസ് മേൽനടപടി സ്വീകരിച്ചു.
Leave a Comment