കാട്ടുപന്നി ഗുഡ്സ് ഓട്ടോയ്ക്ക് കുറുകെ ചാടി: ഓട്ടോ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

മലപ്പുറം സ്വദേശി അബ്ദുല്ലക്കുട്ടിക്കാണ് പരിക്കേറ്റത്

കോഴിക്കോട്: ബാലുശേരി കരുമല വളവില്‍ ഗുഡ്സ് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്. മലപ്പുറം സ്വദേശി അബ്ദുല്ലക്കുട്ടിക്കാണ് പരിക്കേറ്റത്.

Read Also : മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയ മൈക്ക് ഓപ്പറേറ്ററെ വെടിവെച്ച് കൊല്ലുകയാണ് വേണ്ടത് : സന്ദീപ് വാചസ്പതി

ബുധനാഴ്ച പുലർച്ചെ ഒന്നോടെയാണ് സംഭവം. ഭക്ഷ്യവസ്തുക്കളുമായി മലപ്പുറത്തേക്ക് പോകവേയാണ് അപകടം നടന്നത്. പന്നി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്സ് ഓട്ടോ ഇടിക്കുകയും ഇതോടെ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.

Read Also : ഐഒഎസ് ഉപഭോക്താക്കൾക്ക് പ്രതീക്ഷ പകർന്ന് ആപ്പിൾ, എഐ അധിഷ്ഠിത ‘ആപ്പിൾജിപിടി’ ഉടൻ എത്തിയേക്കും

ഹൈവേ പൊലീസ് സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണെന്നും അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിച്ചു.

Share
Leave a Comment