News

മാടമ്പി ശൈലിയാണ് രഞ്‍ജിത്തിന്റേത്, അന്വേഷണം നടത്താൻ സര്‍ക്കാര്‍ തയ്യാറാകണം : എഐവൈഎഫ്

കുറ്റക്കാരനെന്ന് കണ്ടാല്‍ സ്ഥാനത്തുനിന്ന് നീക്കണം

 കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്‍ജിത്തിനെതിരെ ഉയരുന്ന ആരോപണം ഗുരുതരമാണെന്ന് എഐവൈഎഫ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ രഞ്‍ജിത്ത് ഇടപെട്ടുവെന്ന് ആരോപിച്ച വിനയന് പിന്തുണയുമായി എത്തിയിരിക്കുകയാണ് എഐവൈഎഫ്. രഞ്ജിത്തിനെതിരെ ഉയരുന്ന ആരോപണങ്ങളിൽ അന്വേഷണം നടത്താൻ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‍മോൻ ആവശ്യപ്പെട്ടു. കുറ്റക്കാരനെന്ന് കണ്ടാല്‍ സ്ഥാനത്തുനിന്ന് നീക്കണം. മാടമ്പി ശൈലിയാണ് രഞ്‍ജിത്തിന്റേത് എന്നും എഐവൈഎഫ് വിമർശിച്ചു.

READ ALSO: ‘മിത്തിനെ ശാസ്ത്രമായി അവതരിപ്പിക്കുന്നത് സംഘപരിവാർ’; ഗണപതിയെ അപമാനിച്ച ഷംസീറിന് എസ്.എഫ്.ഐയുടെ പിന്തുണ

ഒരു ചവറ് സിനിമ എന്ന് പറഞ്ഞത് അക്കാദമി ചെയര്‍മാന്റെ പദവിക്ക് യോജിക്കാത്തത് ആണെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുന്ന സംവിധായകൻ വിനയന് എന്തായാലും ധാര്‍മിക പിന്തുണ നല്‍കുമെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‍മോൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button