News

ഗ്രീന്‍വാലിയില്‍ നടന്നത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലനം, ശക്തമായ തെളിവുകൾ: വിദ്യാഭ്യാസ സ്ഥാപനം സീല്‍ ചെയ്ത് എൻഐഎ

യുഎപിഎ സെക്ഷൻ 25 പ്രകാരമാണ് വിദ്യാഭ്യാസ സ്ഥാപനം എൻഐഎ കണ്ടുകെട്ടിയത്.

കോഴിക്കോട്: ഗ്രീൻവാലി വിദ്യാഭ്യാസ സ്ഥാപനം എൻഐഎ സീൽ ചെയ്തു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ മഞ്ചേരിയിലെ ആയുധ പരിശീലന കേന്ദ്രമാണ് ഗ്രീൻവാലി എന്ന വിദ്യാഭ്യാസ സ്ഥാപനമെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് എൻഐഎ തിങ്കളാഴ്ച സ്ഥാപനം സീല്‍ ചെയ്തത്. 2022 സെപ ്തംബര്‍ 22ന് നടത്തിയ റെയ്ഡിന് ശേഷമാണ് സ്ഥാപനത്തിനെതിരെ കേസ് എടുത്തത്. യുഎപിഎ സെക്ഷൻ 25 പ്രകാരമാണ് വിദ്യാഭ്യാസ സ്ഥാപനം എൻഐഎ കണ്ടുകെട്ടിയത്.

read also: രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഇലക്കറികള്‍ കഴിക്കൂ

കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ 17 കേന്ദ്രങ്ങള്‍ എൻഐഎ നേരത്തെ തന്നെ കണ്ടുകെട്ടിയിരുന്നു. സൊസൈറ്റി ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളാണ് അടച്ച്‌ പൂട്ടിയത്. സന്നദ്ധ സംഘടന എന്ന മറവിൽ രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ് ഗ്രീൻവാലിയില്‍ നടന്നതെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ പഠന കേന്ദ്രമായ ഗ്രീൻവാലി അക്കാദമിക്ക് നല്‍കിയിരുന്ന അംഗീകാരം റദ്ദാക്കിയതായി (എൻഐഒഎസ്) കേരള കേന്ദ്രം ഡയറക്ടര്‍ ഡോ. മനോജ് ഥാക്കൂര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button