മാസപ്പടി വിവാദം: ഇരട്ട ചങ്കൻ വാ തുറന്നിട്ടില്ലെന്ന് മന്ത്രി വി മുരളീധരൻ

തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. മാസപ്പടി വിഷയത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പിഎ മുഹമ്മദ് റിയാസും മാളത്തിലൊളിച്ചിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് വിഷയം സഭയിൽ ഉന്നയിക്കാൻ താത്പര്യമില്ല. കേരളത്തിൽ ‘പിണറായി വിജയൻ ഐക്യമുന്നണി’ മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്.

Read Also: ‘പുതുപ്പള്ളിയില്‍ കാര്യങ്ങള്‍ എല്‍ഡിഎഫിന് അനുകൂലം, ജെയ്ക്കിനെ കേരളം രണ്ട് കൈയും നീട്ടി സ്വീകരിക്കും’: ഇപി ജയരാജന്‍

മരുമകൻ മന്ത്രി ലോകത്തെ എല്ലാ വിഷയങ്ങളെ കുറിച്ചും അഭിപ്രായം പറയുന്നയാളാണ്. പക്ഷേ മൂന്ന് ദിവസമായി സ്വന്തം ഭാര്യയ്ക്ക് കിട്ടിയ പണം, തിരഞ്ഞെടുപ്പ് സമയത്ത് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നുള്ള കാര്യം ഇതുവരെ വിശദീകരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടില്ല. ക്യാപ്റ്റൻ, ഇരട്ട ചങ്കൻ എന്നൊക്കെ വിളിച്ചിരിക്കുന്നയാളാണോ മൂന്ന് ദിവസമായി മാളത്തിലൊളിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

Read Also: അതിര്‍ത്തി കടന്നുള്ള തീവ്രവാദം: മണിപ്പൂരില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണമെന്ന ആവശ്യവുമായി ബിജെപി സഖ്യകക്ഷി

Share
Leave a Comment