ശനി ദോഷം അകറ്റാൻ ഈ പരിഹാരക്രിയകൾ അനുഷ്ഠിക്കൂ

ശനീശ്വരന്‍ അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതാണ് കണ്ടകശ്ശനി

ശനി അനിഷ്ടരാശിയില്‍ ചാരവശാല്‍ വരുന്ന കാലത്തെയാണ് ശനി ദശാകാലം എന്ന് വിശേഷിപ്പിക്കുന്നത്. ശനി പൂര്‍ണമായും ഒരു പാപഗ്രഹമല്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, ചിലർക്ക് ഉണ്ടാകുന്ന ശനി ദോഷം അകറ്റാൻ നിരവധി പരിഹാരക്രിയകൾ ഉണ്ട്. അതികഠിനമായ ശനിയെ ഇല്ലാതാക്കുവാന്‍ സാധുക്കള്‍ക്ക് അന്നദാനം, അയ്യപ്പക്ഷേത്രത്തില്‍ നീരാഞ്ജനം തെളിയിക്കല്‍ എന്നിവ വിശേഷമാണ്. ശനീശ്വരന്‍ അനുകൂലമല്ലാത്ത സ്ഥാനങ്ങളില്‍ നിലകൊള്ളുന്നതാണ് കണ്ടകശ്ശനി. ഇവയെ ഏഴരശ്ശനി എന്നും പറയപ്പെടുന്നു.

ദീര്‍ഘായുസ്സ്, മരണം, ഭയം, തകര്‍ച്ച, അപമാനം, അനാരോഗ്യം, മന:പ്രയാസം, ദുരിതം, ദാരിദ്യ്രം, പാപം, കഠിനാദ്ധ്വാനം, പാപചിന്ത, മരണാനന്തര കർമ്മങ്ങൾ, കടം, ദാസ്യം, ബന്ധനം, കാര്‍ഷികായുധങ്ങള്‍ എന്നിവയെല്ലാം ശനിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. കരിക്കഭിഷേകം, ദുരിതശാന്തിയ്ക്കും ആരോഗ്യ വര്‍ദ്ധനവിനും ഉത്തമമാണ്. വ്രതദിനങ്ങളില്‍ നെയ്യഭിഷേകം നടത്തിയാല്‍ പാപശാന്തിയ്ക്ക് ഉത്തമമാണ്. ഭസ്മാഭിഷേകം ചെയ്യുന്നത് വിദ്യാവിജയത്തിനും വിഘ്‌ന നിവാരണത്തിനും ത്വക്ക് രോഗശാന്തിയ്ക്കും നന്ന്. എള്ളു തിരി കത്തിയ്ക്കലും, നീലശംഖു പുഷ്പാര്‍ച്ചനയും ശനി ദോഷം നിവാരണം ചെയ്യാൻ ഉത്തമമാണ്.

Also Read: ജയിലറിൽ വില്ലനാകാൻ രജനികാന്ത് മമ്മൂട്ടിയെ വിളിച്ചിരുന്നു, തീരുമാനം മാറ്റാൻ കാരണം ഇത്: വെളിപ്പെടുത്തലുമായി വസന്ത് രവി

Share
Leave a Comment