ഫയലുകളിൽ തീർപ്പ് കൽപ്പിക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ വിദ്യാഭ്യാസ വകുപ്പ്: നിർദ്ദേശം നൽകി മന്ത്രി

തിരുവനന്തപുരം: ഫയലുകളിൽ സമയാസമയം തീർപ്പ് കൽപ്പിക്കാത്ത ഉദ്യോഗസ്ഥരെ കണ്ടെത്താൻ പ്രത്യേക ഡ്രൈവ് നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഓരോ വിഭാഗത്തിലും അസാധാരണ രീതിയിൽ ഫയലുകൾ തീർപ്പാകാതെ കിടപ്പുണ്ടോ എന്ന സൂക്ഷ്മ പരിശോധന നടത്താനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശ പ്രകാരമാണ് ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ചത്.

Read Also: സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അത് ഉപയോഗിക്കുന്നവർ ജാഗ്രത പുലർത്തണം: സുപ്രീംകോടതി

വിദ്യാഭ്യാസ വകുപ്പിൽ നിന്ന് എന്തെങ്കിലും നടപടിയ്ക്ക് വേണ്ടി പ്രതിഫലമോ ഉപഹാരമോ നൽകരുതെന്നാണ് മന്ത്രി നൽകിയ നിർദ്ദേശം. അങ്ങനെ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വിവരം ബന്ധപ്പെട്ടവരെ അറിയിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ സത്വര നടപടിയുണ്ടാകും. വകുപ്പിന്റെ ഉത്തരവുകൾ ഉദ്യോഗസ്ഥർ വച്ചു താമസിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാലും ഉടൻ ബന്ധപ്പെട്ടവർക്ക് വിവരം നൽകണമെന്ന് ശിവൻകുട്ടി അറിയിച്ചു.

കോട്ടയത്ത് അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ ഹെഡ്മാസ്റ്ററും എഇഒയും പ്രതിചേർക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മന്ത്രി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: വായ്പ പലിശ നിരക്ക് വീണ്ടും ഉയർത്തി സൗത്ത് ഇന്ത്യൻ ബാങ്ക്, പ്രധാനമായും ബാധിക്കുക ഈ വായ്പകളെ

Share
Leave a Comment