ഇലഞ്ഞി: പെണ്‍കുട്ടിയെ വെട്ടി പരിക്കേൽപ്പിച്ച ശേഷം പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ശനിയാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം നടന്നത്. വീടിനു സമീപം വസ്ത്രങ്ങൾ കഴുകി കൊണ്ടിരുന്ന പെണ്‍കുട്ടിയുടെ തലയ്ക്കു പിന്നിൽ മാരകായുധം ഉപയോഗിച്ച് വെട്ടിയശേഷം പ്രതി കടന്നുകളയുകയായിരുന്നു.
പ്രതിക്കായി പൊലീസും നാട്ടുകാരും ചേർന്ന് ഏറെനേരത്തെ തെരച്ചിൽ നടത്തി. ഇതിനിടയിൽ പ്രതി താമസിച്ചിരുന്ന വീടിനു സമീപത്തെ തോട്ടത്തിൽ ഇയാളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
Read Also : ആത്മനിർഭർ ഭാരതത്തിലേക്ക് പുത്തൻ ചുവടുവെപ്പുമായി ഇന്ത്യൻ വ്യോമസേന, ഹെവി ഡ്രോപ്സ് സിസ്റ്റം പരീക്ഷിച്ചു
നിലവിളി കേട്ട് ഓടിയെത്തിയ സമീപത്തെ തോട്ടത്തിലെ ടാപ്പിംഗ് തൊഴിലാളിയാണ് പെണ്‍കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സഹായിച്ചത്. തലയ്ക്ക് പിന്നിൽ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഇലഞ്ഞിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
പെണ്‍കുട്ടിയെ 2022-ൽ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. പ്രസ്തുത കേസിൽ പോക്സോ നിയമപ്രകാരമുള്ള നിയമ നടപടികൾ നടന്നുവരുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്.
പ്രതിയുടെ മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments