Kerala

കാണാതായ വീട്ടമ്മയുടേതെന്ന് സംശയിക്കുന്ന മൃതദേഹം യുവാവിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ: കണ്ടെത്തിയത് അഴുകിയ ശരീരം

മലപ്പുറം: മലപ്പുറം തുവ്വൂർ പഞ്ചായത്ത് ഓഫിസിനു സമീപമുള്ള വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പൂർണ്ണമായും അഴുകിയ നിലയിൽ ആയതിനാൽ പൊലീസിന് മൃതദേഹം പുറത്തെടുക്കാൻ സാധിച്ചില്ല.

തിങ്കൾ രാത്രി പോലീസ് പരിശോധനയിൽ കണ്ടെത്തിയ മൃതദേഹം ചൊവ്വാഴ്ച ഫൊറൻസിക് വിഭാഗം എത്തിയ ശേഷം പുറത്തെടുക്കും. അതേസമയം കഴിഞ്ഞ 11ന് പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യ സുജിത(35)യെ കാണാതായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്തു.

തുടർന്ന് ഇയാളുടെ വീട്ടുവളപ്പിൽ നടത്തിയ പരിശോധനയിൽ വീടിനു പിൻഭാഗത്ത് കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. എന്നാൽ, കണ്ടെത്തിയ മൃതദേഹം യുവതിയുടെതാണോയെന്നു സ്ഥിരീകരിക്കാനായിട്ടില്ലെന്നു പൊലീസ് പറഞ്ഞു. സ്ഥലത്ത് പൊലീസ് കാവൽ ഏർപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button