News

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എസി മൊയ്തീന് ഇഡി നോട്ടീസ്

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രി എസി മൊയ്തീന് ഇഡി നോട്ടീസ്. ഓഗസ്റ്റ് 31ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു. എസിമൊയ്തീന്റെ നിർദേശപ്രകാരമാണ് കരുവന്നൂർ ബാങ്കിലെ ബിനാമി ഇടപാടുകൾ നടന്നതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ക്രമക്കേടുകൾക്ക് ഒരു രാഷ്ട്രീയപാർട്ടിയുടെ ജില്ലാതല നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇഡി പറയുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ150 കോടി രൂപയുടെ ക്രമക്കേടുകൾ നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ബാങ്ക് തട്ടിപ്പ് കേസിൽ 15 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ട് കെട്ടിയതായി ഇഡി അറിയിച്ചു. നേരത്തെ, എസി മൊയ്തീൻ എംഎൽഎയുടെ 28 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപം മരവിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button