ഭൂമിക്ക് സമാനമായ പ്രത്യേകതകൾ! സൗരയൂഥത്തിൽ പുതിയൊരു ഗ്രഹത്തെ കണ്ടെത്തി ശാസ്ത്രജ്ഞർ

കുപ്പിയർ ബെൽറ്റ് എന്നറിയപ്പെടുന്ന മേഖലയിലാണ് പുതിയ ഗ്രഹം സ്ഥിതി ചെയ്യുന്നത്

ഒട്ടനവധി നിഗൂഢതകളും കൗതുകങ്ങളും ഒളിഞ്ഞിരിക്കുന്നവയാണ് സൗരയൂഥം. സൗരയൂഥത്തിൽ ജീവന്റെ സാന്നിധ്യമുള്ള ഒരേയൊരു ഗ്രഹം ഭൂമിയാണ്. എന്നാൽ, ഭൂമിയെപ്പോലെ മറ്റൊരു ഗ്രഹം സൗരയൂഥത്തിലോ, മറ്റ് താരാപഥങ്ങളിലോ ഉണ്ടോയെന്ന അന്വേഷണം പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ ശാസ്ത്രജ്ഞർ ആരംഭിച്ചിരുന്നു. ഇത്തവണ ശാസ്ത്രലോകത്തെ ഏറെ ഞെട്ടിപ്പിച്ച പുതിയൊരു കണ്ടുപിടിത്തമാണ് ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. സൗരയൂഥത്തിൽ തന്നെ ഭൂമിക്ക് സമാനമായ പ്രത്യേകതകൾ ഉള്ള ഒരു ഗ്രഹത്തെ കണ്ടെത്തിയിരിക്കുകയാണ് ജപ്പാനിലെ ഒരു സംഘം. സൂര്യനും നെപ്ട്യൂണിനും ഇടയിലായാണ് ഭൂമിയുടെ തനിപ്പകർപ്പാർന്ന ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്.

കുപ്പിയർ ബെൽറ്റ് എന്നറിയപ്പെടുന്ന മേഖലയിലാണ് പുതിയ ഗ്രഹം സ്ഥിതി ചെയ്യുന്നത്. ഒസാക്കയിലെ കിൻഡായി യൂണിവേഴ്സിറ്റിയിലെ പാട്രിക് സോഫിയ ലിക്കാവ്ക, ജപ്പാനിലെ നാഷണൽ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയിലെ തകാഷി ഇറ്റോ എന്നിവർ ചേർന്നാണ് പുതിയ ഗ്രഹത്തിനെ കണ്ടെത്തുന്നതിനായുള്ള ഗവേഷണത്തിന് നേതൃത്വം നൽകിയത്. ദി അസ്ട്രോണമിക്കൽ ജേണലിൽ തങ്ങളുടെ കണ്ടെത്തലിനെ കുറിച്ചുള്ള വിവരങ്ങൾ ഇവർ പങ്കുവെച്ചിട്ടുണ്ട്. പുതിയ ഗ്രഹത്തിന്റെ കണ്ടുപിടിത്തത്തോടെ സൗരയൂഥത്തിലെ മറ്റ് നിഗൂഢ രഹസ്യങ്ങൾ തേടിയുള്ള ഗവേഷണത്തിന് തുടക്കമിടാൻ ഒരുങ്ങുകയാണ് ശാസ്ത്രലോകം.

Also Read: ഏറ്റവും കൂടുതൽ ആളുകൾ വാങ്ങുന്ന സ്മാർട്ട് ഫോണുകൾ ഏതൊക്കെയെന്ന് അറിയാമോ?

Share
Leave a Comment