അട്ടപ്പാടിയിലേക്ക് മദ്യക്കടത്ത്: എഞ്ചിനീയറിങ് ബിരുദധാരികൾ അറസ്റ്റിൽ

പാലക്കാട്: അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്ന 48.5 ലിറ്റർ വിദേശ മദ്യവും, വാഹനവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എഞ്ചിനീയറിങ് ബിരുദധാരികളായ രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

Read Also: ക്രിസ്റ്റിലിന്റെ ആദ്യത്തെ ഇര വൃദ്ധയായ സ്ത്രീ, മൃഗങ്ങളെയും വെറുതെവിട്ടില്ല; ക്രിസ്റ്റിൽ ലൈംഗിക വൈകൃതത്തിന് അടിമ

ചെർപ്പുളശ്ശേരി റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ കെ വസന്തകുമാറിന്റെ നേതൃത്വത്തിൽ കുലിക്കിലിയാട് കുഴൽ കിണർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യ കടത്ത് പിടികൂടിയത്. മഹീന്ദ്ര ബൊലേറോ ജീപ്പിൽ മദ്യം കടത്താൻ ശ്രമിച്ച ഒറ്റപ്പാലം സ്വദേശികളായ മുഹമ്മദ് സാലിം, സനൂപ് എന്നിവരാണ് അറസ്റ്റിലായത്.

ഒന്നാം പ്രതിയായ മുഹമ്മദ് സാലിം സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയും രണ്ടാം പ്രതിയായ സനൂപ് മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദധാരിയും ആണ്. സിവിൽ എക്‌സൈസ് ഓഫീസർ അബ്ദുറഹിമാൻ എം പിയും, പ്രദേശവാസികളും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്)മാരായ വി ജയദേവൻ ഉണ്ണി, എൻ ബദറുദ്ദീൻ, സി എൻ ഷാജികുമാർ, സിവിൽ എക്‌സൈസ് ഓഫീസർ വിവേക് ആർ എന്നിവർ പങ്കെടുത്തു.

Read Also: സോഷ്യല്‍ മീഡിയ കീഴടക്കി യോഗി ആദിത്യനാഥ്, ട്വിറ്ററില്‍ 26 ദശലക്ഷം ഫോളോവേഴ്‌സ് പിന്നിട്ടു

Share
Leave a Comment