മുഴുവൻ സമയവും പൊലീസ് കാവല്‍: കെഎപി ക്യാമ്പിൽ വീണ്ടും ചന്ദന മോഷണം

കണ്ണൂർ: കണ്ണൂർ മാങ്ങാട് കെഎപി ക്യാമ്പിൽ വീണ്ടും ചന്ദന മോഷണം.മുഴുവൻ സമയവും പൊലീസ് കാവലുളള സ്ഥലത്ത് നിന്നാണ് ഇപ്പോൾ വീണ്ടും ചന്ദനമരം മുറിച്ചുകടത്തിയത്. തിങ്കളാഴ്ചയാണ് രാത്രി ക്യാമ്പ് വളപ്പിലെ ചന്ദനമരം മുറിച്ചുകടത്തിയത്.

വോളിബോൾ കോർട്ടിന് സമീപത്തായിരുന്നു ചന്ദന മരം. കെഎപി ക്യാമ്പിനോട് ചേർന്നാണ് കണ്ണൂർ റൂറൽ എസ്‍പി ഓഫീസും പ്രവർത്തിക്കുന്നത്.

ആറ് മാസം മുമ്പും ഇവിടെ നിന്ന് ചന്ദന മരം മോഷ്ടിച്ചിരുന്നു. തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

Share
Leave a Comment