News

കുരങ്ങന്റെ കുസൃതിയിൽ വിനോദസഞ്ചാരിയ്ക്ക് നഷ്ടമായത് 75,000 രൂപയുടെ ഐഫോൺ: കണ്ടെത്തി തിരികെ നൽകി ഫയർഫോഴ്‌സ്

വയനാട്: കുരങ്ങന്റെ കുസൃതിയിൽ വിനോദസഞ്ചാരിയ്ക്ക് നഷ്ടമായത് 75,000 രൂപയുടെ ഐഫോൺ. വയനാട് ചുരത്തിലാണ് സംഭവം. കോഴിക്കോട് സ്വദേശി ജാസിമിന്റെ 75,000 രൂപ വിലമതിക്കുന്ന ഐഫോൺ 12 പ്രോ ആണ് കുരങ്ങ് കൊക്കയിലേക്ക് വലിച്ചെറിഞ്ഞത്. വ്യൂ പോയിന്റിൽ നിന്ന് കാഴ്ചകൾ കാണവെയാണ് സംഭവം നടന്നത്. ഫയർഫോഴ്സാണ് ഫോൺ കണ്ടെത്തി ഉടമയ്ക്ക് തിരികെ നൽകിയത്.

Read Also: കിടിലം ഫീച്ചറുകൾ! ഐഫോൺ 15 സീരീസുകൾക്ക് കരുത്ത് പകരാൻ ഇത്തവണ എത്തിയത് ഐഒഎസ് 17, കൂടുതൽ വിവരങ്ങൾ അറിയാം

ജാസിം ഫോൺ ജീപ്പിൽ വെച്ചിട്ട് പുറത്തേക്കിറങ്ങിയ നേരമാണ് വാഹനത്തിൽ നിന്നും ഫോൺ എടുത്ത് കുരങ്ങൻ വ്യൂ പോയിന്റിന്റെ ഭാഗത്ത് നിന്നും താഴേക്ക് വലിച്ചെറിഞ്ഞത്. രാവിലെ ഒമ്പത് മണിയോടെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. പിന്നാലെ കൽപ്പറ്റ ഫയർഫോഴ്സ് സംഭവ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.

ഫയർമാനായ ജിതിൻ കുമാർ എം റോപ്പ് കെട്ടി താഴേക്കിറങ്ങിയാണ് ഫോൺ എടുത്തത്. താഴേക്ക് വീണെങ്കിലും ഫോണിന് കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിരുന്നില്ല.

Read Also: ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമല്ല റേപ്പ്, യഥാര്‍ത്ഥ റേപ്പ് കാണിക്കണം, കണ്ടാല്‍ അറയ്ക്കും: സാബു മോൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button