ഹൈദരാബാദ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍, ബിജെപി ഒരുക്കുന്ന കെണികളില്‍ ചെന്നു ചാടരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നൽകി രാഹുല്‍ ഗാന്ധി. നേതാക്കള്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും പ്രത്യയശാസ്ത്രപരമായ വ്യക്തതയുണ്ടാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് വാര്‍ത്താസമ്മേളനത്തിനില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഏകോപന സമിതിയിലേക്കില്ല: സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം
‘ജനങ്ങളെ ബാധിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ബിജെപിയുടെ തന്ത്രങ്ങളില്‍ പ്രതിപക്ഷവും മാധ്യമങ്ങളും ചെന്നുചാടുകയാണ്. അത്തരം അപകടങ്ങളില്‍ വീഴരുത്. സാധാരണ ജനങ്ങളെ ബാധിക്കാത്ത വിഷയങ്ങളില്‍ ചെന്നു ചാടരുതെന്ന് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നൽകിയതായി പവന്‍ ഖേര വിശദീകരിച്ചു.
Leave a Comment