News

കേരളം കടം വാങ്ങി വികസിക്കും, അങ്ങനെ വരുന്ന ബാധ്യതകൾ ആ വികസനത്തിലൂടെ തീർക്കും: ഇപി ജയരാജൻ

തിരുവനന്തപുരം: കേരളം കടം വാങ്ങി വികസിക്കുമെന്നും അങ്ങനെ വരുന്ന ബാധ്യതകൾ ആ വികസനത്തിലൂടെ തീർക്കുമെന്നും വ്യക്തമാക്കി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. സാമ്പത്തികമായി വെല്ലുവിളി നേരിടുന്ന സംസ്ഥാനമാണ് കേരളമെന്നും ബിജെപിക്കൊപ്പം ചേർന്ന് യുഡിഫ് കേരളത്തിന്റെ വികസനത്തിന്‌ എതിര് നിൽക്കുകയാണെന്നും ജയരാജൻ ആരോപിച്ചു. കഴിഞ്ഞ ഏഴര വർഷമായി സംസ്ഥാനത്ത് ഒരു വികസന പ്രവർത്തനത്തിനും യുഡിഎഫ് സഹകരിക്കുന്നില്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

കുടുംബ വഴക്ക്: മകനെയും കുടുംബത്തെയും തീകൊളുത്തിയ പിതാവും മരിച്ചു

‘കേരളത്തിന്റെ വികസനം തടയാൻ കേന്ദ്ര സർക്കാർ സാമ്പത്തിക ഉപരോധം തീർക്കുകയാണ്. കേരളത്തിൽ നികുതി കുടിശിക പിരിച്ചെടുക്കുന്നില്ലെന്ന് പ്രചരിപ്പിച്ച എജി രാഷ്ട്രീയം കളിക്കുകയാണ്. റിപ്പോർട്ട് സമർപ്പിക്കേണ്ട ആളാണ് എജി. പത്ര സമ്മേളനം നടത്താൻ എജിക്ക് എന്ത് അവകാശമാണുള്ളത്. നിയമ നിർമ്മാണം നടപ്പിലാക്കേണ്ട ഗവർണർ ബില്ലുകളിൽ ഒപ്പിടാത്തത് ബിജെപി നയമാണ്. ഇപി ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button