പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഷുവം എന്ന പേരില്‍ അറിയപ്പെടുന്ന അപൂര്‍വ നിമിഷം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയത് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ കാഴ്ചയാണ്. ഇപ്പോള്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ കാഴ്ച തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ് മന്ത്രി മുഹമ്മദ് റിയാസ്. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഷുവം എന്ന പേരില്‍ അറിയപ്പെടുന്ന അപൂര്‍വ നിമിഷമാണ് മന്ത്രി ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

‘ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അപൂര്‍വ നിമിഷം!

സെപ്തംബര്‍ 23ന് ക്ഷേത്ര ഗോപുരത്തിന്റെ ജാലകങ്ങളില്‍ സൂര്യന്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെട്ടു. വര്‍ഷത്തില്‍ രണ്ടു തവണ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസത്തെ വിഷുവം എന്നാണ് വിശേഷിപ്പിക്കുന്നത്. നമ്മുടെ പുരാതന വാസ്തുവിദ്യ വിദഗ്ധരുടെ കഴിവുകളുടെ സാക്ഷ്യമാണിത്’.

 

Share
Leave a Comment