News

ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരം

 

മുട്ട പോഷകഗുണങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണപദാര്‍ത്ഥമാണ്. ദിവസവും ഓരോ മുട്ട വീതം കഴിച്ചാല്‍ പക്ഷപാതം, വിളര്‍ച്ച പോലുള്ള അസുഖങ്ങള്‍ തടയാന്‍ സാധിക്കും.

എന്നാല്‍ മുട്ടയ്ക്ക് ഏറെ പോഷകഗുണങ്ങള്‍ ഉണ്ടെങ്കിലും മുട്ടയെക്കുറിച്ച് ചില തെറ്റിദ്ധാരണങ്ങളും ആശങ്കകളും ഉയര്‍ന്നുവരാറുണ്ട്. അതില്‍ ഒന്നാണ് മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വര്‍ധിക്കും എന്ന് പറയുന്നത്.

എന്നാല്‍ പലരും കരുതുന്നതുപോലെ ദിവസവും ഓരോ മുട്ട വീതം ദിവസവും കഴിച്ചാല്‍ ചീത്ത കൊളസ്ട്രോള്‍ വര്‍ധിക്കില്ല. അയണ്‍, പ്രോട്ടീന്‍ എന്നിവയുടെ കലവറയാണ് മുട്ട. മുട്ടയില്‍ കൊളസ്ട്രോള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവ കഴിക്കുന്നത് വഴി കൊളസ്ട്രോള്‍ വര്‍ധിക്കില്ല.

രാവിലത്തെ ഭക്ഷണത്തിനൊപ്പം മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ ഊര്‍ജം നല്‍കുവാനും സഹായിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ് മുട്ട. ഗര്‍ഭിണികള്‍ മുട്ട കഴിക്കുന്നത് വഴി അവരുടെ കുഞ്ഞിന്റെ ആരോഗ്യം വര്‍ധിക്കും. ദിവസവും ഓരോ മുട്ട കഴിക്കുന്നത് കാഴ്ച വര്‍ദ്ധിക്കാന്‍ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടുക്കാനും ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. പ്രമേഹമുള്ളവര്‍ ബ്രേക്ക്ഫാസ്റ്റില്‍ മുട്ട ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒന്നാണ് മുട്ട.

shortlink

Related Articles

Post Your Comments

Related Articles


Back to top button