റോഡിൽ നിന്ന ദമ്പതികളെ ഇടിച്ചു തെറിപ്പിച്ചു, ഒരാൾ മരിച്ചു: അമിത വേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ യുവനടന്‍ അറസ്റ്റില്‍

ശനിയാഴ്ച രാത്രി 9:45 ഓടെ വസന്തപുര പ്രധാന റോഡിലായിരുന്നു അപകടം നടന്നത്.

അമിത വേഗതയിൽ പാഞ്ഞെത്തിയ കാർ അപകടത്തിൽപ്പെട്ടു. തെന്നിന്ത്യൻ നടൻ നാഗഭൂഷണയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കാൽനടയാത്രക്കാരായ ദമ്പതികളിൽ ഒരാൾ മരിച്ചു. ശനിയാഴ്ച രാത്രി 9:45 ഓടെ വസന്തപുര പ്രധാന റോഡിലായിരുന്നു അപകടം നടന്നത്.

read also: മൂന്ന് മണിക്കൂറിനുള്ളില്‍ പെയ്തത് ഒരു മാസത്തെ മഴ, റോഡുകളും കെട്ടിടങ്ങളും വെള്ളത്തിനടിയില്‍

കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. നടനെ അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. ദമ്പതികളെ ഇടിച്ചുതെറിപ്പിച്ച ശേഷം കാര്‍ വൈദ്യുത തൂണില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. ഭാര്യ പ്രേമ (48) ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിച്ചു, ഭര്‍ത്താവ് കൃഷ്ണ (58) കാലുകള്‍ക്കും തലയ്‌ക്കും വയറിനും പരിക്കേറ്റ് ചികിത്സയിലാണ്.

Share
Leave a Comment