ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് ഹമാസ്

ടെല്‍ അവീവ് : ഹമാസ് ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ടതായി ഹമാസിനെ ഉദ്ധരിച്ച് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിമാനത്താവളത്തിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നുമുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

Read Also: ഗാസയിലെ ഏക വൈദ്യുതിനിലയം പ്രവര്‍ത്തനം നിര്‍ത്തി, ജനങ്ങള്‍ കൊടും ദുരിതത്തിലേയ്ക്ക്

ഇതിനിടെ, യുദ്ധോപകരണങ്ങളുമായി അമേരിക്കയുടെ ആദ്യ വിമാനം ഇസ്രായേലിലെത്തി. തെക്കന്‍ ഇസ്രായേലിലെ നവേതിം വ്യോമത്താവളത്തില്‍ അമേരിക്കന്‍ വിമാനം യുദ്ധോപകരണങ്ങളുമായി എത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.

അതേസമയം, യു എസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വ്യാഴാഴ്ച ഇസ്രായേലിലേത്തും. ഹമാസ്- ഇസ്രായേല്‍ യുദ്ധമാരംഭിച്ചശേഷം ആദ്യമായാണ് ഒരു വിദേശരാജ്യ പ്രതിനിധി ഇവിടേക്ക് എത്തുന്നത്. ഇസ്രായേലിന് അമേരിക്ക പ്രഖ്യാപിച്ച പിന്തുണയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ഈ സന്ദര്‍ശനത്തിലൂടെ പങ്കുവെക്കുമെന്നാണ് കരുതപ്പെടുന്നത്. ഇസ്രായേലില്‍ നിന്ന് മടങ്ങും വഴി ബ്ലിങ്കന്‍ ജോര്‍ദാനിലും സന്ദര്‍ശനം നടത്തും.

Share
Leave a Comment