മികച്ച ആനുകൂല്യങ്ങൾ! ലൈഫ് എയ്സ് നിക്ഷേപ പദ്ധതിക്ക് തുടക്കമിട്ട് ബജാജ് അലയൻസ്

പ്രീമിയം അടയ്ക്കുന്നതും, വരുമാനം ലഭിക്കുന്നതുമായ കാലയളവും, തുകയും ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ സാധിക്കും

വരുമാനത്തിന് അനുസൃതമായി ജീവിത ലക്ഷ്യങ്ങൾ ക്രമീകരിക്കാൻ പുതിയ ക്യാഷ് ഫ്ലോ സൗകര്യമായി എത്തിയിരിക്കുകയാണ് ബജാജ് അലയൻസ്. ഉപഭോക്താക്കൾക്കായി ലൈഫ് എയ്സ് പദ്ധതിക്കാണ് ബജാജ് അലയൻസ് തുടക്കമിട്ടിരിക്കുന്നത്. ആഗ്രഹിക്കുന്ന വരുമാനം, വരുമാനം ആരംഭിക്കുന്ന വർഷം, വരുമാനത്തിന്റെ കാലയളവ് തുടങ്ങിയവ തീരുമാനിക്കാനും, കാലാവധിക്ക് ശേഷമുള്ള ആനുകൂല്യങ്ങൾ പ്രത്യേകമായി ക്രമീകരിക്കാനും ഉള്ള സൗകര്യവുമാണ് ലൈഫ് എയ്സ് പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കുക.

പ്രീമിയം അടയ്ക്കുന്നതും, വരുമാനം ലഭിക്കുന്നതുമായ കാലയളവും, തുകയും ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാൻ സാധിക്കും. ജീവിത പരിരക്ഷയോടൊപ്പം മികച്ച വരുമാനവും ഈ പദ്ധതിക്ക് കീഴിൽ ലഭിക്കുന്നതാണ്. പദ്ധതിയുടെ ആദ്യ മാസം മുതൽ വരുമാനം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. പോളിസി ഉടമ വനിതകളാണെങ്കിൽ 2 ശതമാനം അധിക വരുമാനം നേടാനുള്ള അവസരവും ഉണ്ട്. ഉപഭോക്താക്കളുടെ നിർദ്ദേശാനുസരണം ഒരു വർഷം മുതൽ 5 വർഷം വരെ വരുമാനം നീട്ടിവയ്ക്കാൻ കഴിയുന്നതാണ്.

Also Read: ട്രെയിലറുകൾ ഘടിപ്പിച്ച അഗ്രികൾച്ചർ ട്രാക്ടറുകൾക്ക് രജിസ്ട്രേഷൻ അനുവദിച്ചു: ഗതാഗത മന്ത്രി

Share
Leave a Comment