ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഓപ്പോ. ഉപഭോക്തൃ താൽപ്പര്യത്തിന് അനുസൃതമായ ഹാൻഡ്സെറ്റുകളാണ് ഓപ്പോ പുറത്തിറക്കാനുള്ളത്. അത്തരത്തിൽ കമ്പനി അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോണാണ് ഓപ്പോ എഫ്21 പ്രോ. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് വിപണി കീഴടക്കാൻ ഓപ്പോ എഫ്21 പ്രോ ഹാൻഡ്സെറ്റിന് സാധിച്ചിട്ടുണ്ട്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.43 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ഡിസ്പ്ലേയ്ക്ക് കോർണിംഗ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ നൽകിയിട്ടുണ്ട്. ക്വാൽകം സ്നാപ്ഡ്രഗൺ 695 5ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
Also Read: ബാംഗ്ലൂർ-കന്യാകുമാരി എക്സ്പ്രസിലെ കോച്ചിൽ പുക: യാത്രക്കാർ ഫയർ അലാം അടിച്ചു
കോസ്മിക് ബ്ലാക്ക്, സൺസെറ്റ് ഓറഞ്ച് എന്നീ രണ്ട് കളർ വേരിയന്റുകളിലാണ് ഓപ്പോ എഫ്21 പ്രോ വാങ്ങാൻ കഴിയുക. 33 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് ഹാൻഡ്സെറ്റിന്റെ മറ്റൊരു സവിശേഷതകളിൽ ഒന്ന്. 64 മെഗാപിക്സൽ റിയർ ക്യാമറയാണ് പിന്നിൽ സജ്ജീകരിച്ചിരിക്കുന്നത്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഓപ്പോ എഫ്21 പ്രോ 17,999 രൂപയ്ക്ക് വാങ്ങാനാകും.
Leave a Comment