പാറശാല: ചാരായവും വാറ്റുപകരണങ്ങളുമായി മധ്യവയസ്കനെ എക്സൈസ് പിടികൂടി. പാറശാല കരുമാനൂര്‍ കൊടവിളാകം എല്‍പി സ്കൂളിന് സമീപം പറങ്കിമാംവിള വീടില് ശ്രീധരനെ(54)യാണ് അറസ്റ്റ് ചെയ്തത്.
വീടിന്റെ പുറകിലെ ചായ്പ്പിലായിരുന്നു ഇയാൾ ചാരായം വാറ്റ് നടത്തിയത്. വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 200 ലിറ്റര്‍ കോട, നാല് ലിറ്റര്‍ ചാരായം, വാറ്റുപകരണങ്ങള്‍, ഗ്യാസ്, പ്രഷര്‍ കുക്കര്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു.
Read Also : ‘അച്ഛനെ അപമാനിച്ചതിന് ഒരു കോടി രൂപ നഷ്ടപരിഹാരം വേണം’: അലൻസിയറിനെതിരെ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ മകൻ
അമരവിള എക്സൈസ് ഇന്‍സ്പെക്ടര്‍ വിനോജിന്റെയും ശ്യാംകുമാറിന്റെയും നേതൃത്വത്തില്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ പ്രിവന്റീവ് ഓഫീസര്‍ ജസ്റ്റിന് രാജ്, പ്രിവന്റീവ് ഓഫീസര്‍ വിപിന്‍ സാം, സിവില്‍ എക്സൈസ് ഓഫീസര്‍ രാജേഷ്, വിജേഷ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Leave a Comment